സോളാര്‍ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് യുഡിഎഫിന്റെ വിശദീകരണ യോഗം
|സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളെ മഹത്വവത്കരിക്കുന്ന നിലപാടാണ് ജസ്റ്റിസ് ശിവരാജന്‍ സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചപ്പോള്‍ സാക്ഷിമൊഴികളും തെളിവുകളുമില്ലാതെ എങ്ങനെ കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയെന്ന് ഉമ്മന്‍ചാണ്ടിയും ചോദിച്ചു.
സോളാര്‍ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളെ മഹത്വവത്കരിക്കുന്ന നിലപാടാണ് ജസ്റ്റിസ് ശിവരാജന്‍ സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചപ്പോള്‍ സാക്ഷിമൊഴികളും തെളിവുകളുമില്ലാതെ എങ്ങനെ കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയെന്ന് ഉമ്മന്‍ചാണ്ടിയും ചോദിച്ചു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കമ്മീഷനെതിരെ നേതാക്കള്‍ രംഗത്തെത്തിയത്. കോട്ടയത്ത് ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാക്കളുടെ വിമര്‍ശം. പ്രതികളെ മഹത്വവത്കരിക്കുന്ന നിലപാടാണ് ജസ്റ്റിസ് ശിവരാജന്‍ സ്വീകരിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഉമ്മന്‍ചാണ്ടിയും ഒട്ടും കുറച്ചില്ല. എന്തടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയതെന്ന് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത യുഡിഎഫ് ഘടകകക്ഷി നേതാക്കളും സമാനമായ വിമര്‍ശങ്ങള്‍ ഉന്നയിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ ഒറ്റക്കെട്ടായി സോളാറിനെ നേരിടാന്‍ തീരുമാനിച്ചത് രാഷ്ട്രീയ വിശദീകരണ യോഗത്തിന് എത്തിയ അണികളെയും ആവേശത്തിലാക്കി. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടക്കും.