ജുഡീഷ്യറിയെ ബാധിച്ച കറുത്ത പാടാണ് മാധ്യമ നിയന്ത്രണമെന്ന് സ്പീക്കര്‍
|പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോകുന്നത് യുക്തിരഹിതം
കോടതികളിലെ മാധ്യമ നിയന്ത്രണം ജുഡീഷ്യറിയിലെ കറുത്ത പാടാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പത്രപ്രവര്‍ത്തക യൂനിയന്‍റെ സംസ്ഥാന പ്രതിനിധി സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിവാദം മൂലമാണ് കേരളം നിക്ഷേപ കാര്യത്തില്‍ പിറകിലായതെന്ന് മന്ത്രി കെ ടി ജലീല്‍ വിമര്‍ശിച്ചു.
കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം തുടരുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണന്ന് സ്പീക്കര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കേണ്ടത് ജുഡീഷ്യറിയുടെ ബാധ്യതയാണ്. എന്തിനും കുറ്റം കണ്ടെത്തുന്ന മാധ്യമങ്ങളുടെ ശൈലി കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് വിഘാതമായെന്ന് മന്തി കെ ടി ജലീല്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡണ്ട് പി.എ അബ്ദുല്‍ ഗഫൂര്‍, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.