![സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍](https://www.mediaoneonline.com/h-upload/old_images/1063711-solarreportatassembly.webp)
സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍
![](/images/authorplaceholder.jpg?type=1&v=2)
അഴിമതിനിരോധന നിയമപ്രകാരം ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ അന്വേഷണ സംഘം എന്നിവർ ഉമ്മൻചാണ്ടിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും കണ്ടെത്തൽ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്ക് സോളാർ തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വെച്ചു. അഴിമതി നിരോധന നിയമ പ്രകാരം ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് കമ്മിഷൻ ശിപാർശ ചെയ്തു. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും മുൻ അന്വേഷണ സംഘവും ഉമ്മൻചാണ്ടിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും കമ്മീഷന്‍ കണ്ടെത്തി. ലൈംഗിക പീഡന ആരോപണങ്ങളിൽ കമ്മീഷൻ നിഗമനത്തിലെത്തിയില്ല.
ടീം സോളാറിന് തട്ടിപ്പ് നടത്താൻ ഉമ്മൻചാണ്ടിയും ഓഫീസും കൂട്ടുനിന്നുവെന്നാണ് കമ്മീഷന്‍റെ കണ്ടെത്തല്‍. അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ ചട്ടപ്രകാരവും അന്വേഷണം നടത്താൻ കമ്മീഷൻ ശുപാർശ ചെയ്തു. മല്ലേലിൽ ശ്രീധരൻ നായരിൽ നിന്ന് ലഭിച്ച 40 ലക്ഷം രൂപയിൽ 32 ലക്ഷം രൂപ ഉമ്മൻചാണ്ടിക്ക് നൽകിയെന്ന മൊഴി വിശ്വാസയോഗ്യമാണെന്നും അതിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നുള്ള കമ്മീഷന്റെ കണ്ടെത്തൽ നിർണായമാണ്.
2011 മുതൽ സരിതയെയും ടീം സോളാറിനെയും ഉമ്മൻചാണ്ടിക്ക് നേരിട്ട് അറിയാമായിരുന്നു. മുൻ ഊർജ മന്ത്രി ആര്യാടൻ മുഹമ്മദ് ഉമ്മൻചാണ്ടിയെ പോലെ തന്നെ ടീം സോളാറിനെ സഹായിച്ചു എന്നും കമ്മീഷന്റെ കണ്ടെത്തി. ഉമ്മൻചാണ്ടിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെടൽ നടത്തി. മുൻ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം, ഐപിഎസ് ഉദ്യോഗസ്ഥനായ ടി പി സെൻകുമാർ, ഹേമചന്ദ്രൻ എന്നിവർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. കോൺഗ്രസ് നേതാക്കളായ തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവർ കേസിൽ ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട്.
ആരോപണ വിധേയരായ മുൻമന്ത്രിമാർ സരിതയെ വഴിവിട്ട് സഹായിച്ചെന്നും കമ്മീഷൻ കണ്ടെത്തി. അതേസമയം ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ കമ്മീഷന് സ്വന്തം നിഗമനങ്ങൾ ഇല്ല. സരിതയുടെ ആരോപണങ്ങളിൽ അന്വേഷണമാകാമെന്നാണ് കമ്മീഷൻ നിഗമനം.