Kerala
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃകയായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രംസര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃകയായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
Kerala

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃകയായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

Jaisy
|
25 May 2018 8:59 AM GMT

ദഹാര്‍ മുഹമ്മദെന്ന ഡോക്ടറുടെ പ്രവര്‍ത്തനം കൊണ്ടാണ് ആദിവാസി മേഖലയില്‍ മികച്ച സൌകര്യങ്ങളോടെയുള്ള സര്‍ക്കാര്‍ ആശുപത്രി യാഥാര്‍ഥ്യമായത്

ഒരു സര്‍ക്കാര്‍ ആശുപത്രി എങ്ങനെയാകണം എന്നു പഠിക്കണമെങ്കില്‍ വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം വരെയൊന്ന് പോയാല്‍ മതി. ദഹാര്‍ മുഹമ്മദെന്ന ഡോക്ടറുടെ പ്രവര്‍ത്തനം കൊണ്ടാണ് ആദിവാസി മേഖലയില്‍ മികച്ച സൌകര്യങ്ങളോടെയുള്ള സര്‍ക്കാര്‍ ആശുപത്രി യാഥാര്‍ഥ്യമായത്.

വൃത്തിയും ഭംഗിയും കാഴ്ചയില്‍ മാത്രമല്ല. ചിട്ടയോടെയാണ് നൂല്‍പ്പുഴ കുടുംബ ആരോഗ്യകേന്ദ്രത്തിലെ എല്ലാമെല്ലാം. ഇ ഹെല്‍ത്ത് സംവിധാനംവഴി രജിസ്റ്റര്‍ ചെയ്യുന്ന രോഗിയുടെ പൂര്‍ണവിവരങ്ങള്‍ സൂക്ഷിക്കുന്നു. വരി നിന്നലയേണ്ട ആവശ്യമില്ല. പ്രീ ചെക്കപ്പ്, എസി, വിശ്രമിക്കാനും ആസ്വദിക്കാനും സൌകര്യങ്ങള്‍ . ഏതൊരു സ്വകാര്യ ആശുപത്രിയെയും കവച്ചുവെക്കുന്ന കാഴ്ചകള്‍. ടെലി മെഡിസിന്‍ എന്ന വേറിട്ട പരീക്ഷണവും.

ലാബ് പരിശോധനക്കായി പുറത്തേക്കയക്കുന്ന പതിവുരീതിയില്ല. ഏറ്റവും പുതിയ ഉപകരണങ്ങള്‍. മികച്ച സൌകര്യങ്ങളുള്ള വാര്‍ഡുകള്‍. മരുന്നുകളെല്ലാം ഫാര്‍മസിയില്‍ തയ്യാര്‍. ഗ്രാമപ‍ഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നത് കൊണ്ട് കൂടിയാണ് ഇതെല്ലാം യാഥാര്‍ഥ്യമായത്. പൊതുജനാരോഗ്യ രംഗം എങ്ങനെ ആര്‍ദ്രമാകണമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം.

Similar Posts