'കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുത്തില്ല' കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
|കമ്പനി പാര്‍ട്ണറായ രാഹുല്‍ കൃഷ്ണ കോടിയേരിയുമായി നേരിട്ട് സംസാരിച്ചു. പുറത്ത് ഒത്തുതീര്‍പ്പ് നടത്താമെന്ന് കോടിയേരി ഉറപ്പ് പറയുകയായിരുന്നു. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായ കേസില്‍ കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കമ്പനി അധികൃതര്‍. കേസിന്റെ വിശദാംശങ്ങള്‍ കോടിയേരിയുമായി നേരിട്ട് സംസാരിച്ചിരുന്നതായും നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു. ദുബൈയിലെ ജാസ് ടൂറിസം കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയത്. 13 കോടി രൂപ തട്ടിയെന്നാണ് പരാതി.പരാതിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
കമ്പനി പാര്‍ട്ണറായ രാഹുല്‍ കൃഷ്ണ കോടിയേരിയുമായി നേരിട്ട് സംസാരിച്ചിരുന്നതായും പുറത്ത് ഒത്തുതീര്‍പ്പ് നടത്താമെന്ന് കോടിയേരി ഉറപ്പ് പറയുകയായിരുന്നുവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും തുടര്‍നടപടികള്‍ക്ക് കോടിയേരി സഹകരിച്ചില്ല. അന്വേഷിച്ചപ്പോള്‍ ബിനോയിക്കെതിരെ വേറെയും 5 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നറിഞ്ഞതായും ഇതിനു ശേഷം ബിനോയി ദുബായിലേക്ക് വന്നിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതോടെയാണ് കേസുമായി മുന്നോട്ട് പോയതെന്നും രാഹുല്‍ കൃഷ്ണ പറയുന്നു.