Kerala
ബിനോയിക്കെതിരായ തട്ടിപ്പ് കേസ് സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുംബിനോയിക്കെതിരായ തട്ടിപ്പ് കേസ് സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും
Kerala

ബിനോയിക്കെതിരായ തട്ടിപ്പ് കേസ് സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും

Sithara
|
25 May 2018 1:17 AM GMT

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ആരോപണം പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കി എന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്. വിഷയത്തിൽ പ്രതികരിക്കേണ്ടന്നായിരുന്നു പാർട്ടി തീരുമാനമെങ്കിലും പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ഇന്നത്തെ യോഗത്തിന് ശേഷം സിപിഎം നിലപാട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

Similar Posts