പൊതുമരാമത്ത് വകുപ്പിലെ അഴിമതി കുറക്കാനായത് ഇടതു സര്‍ക്കാരിന്റെ നേട്ടമാണെന്ന് സുധാകരന്
|അഴിമതിക്കാരായ 240 പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു
പൊതുമരാമത്ത് വകുപ്പിലെ അഴിമതി കുറക്കാനായത് ഇടതു സര്‍ക്കാരിന്റെ നേട്ടമാണെന്ന് മന്ത്രി ജി. സുധാകരന്. അഴിമതിക്കാരായ 240 പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് 264 പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അടിസ്ഥാന സൌകര്യവികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് കഴിഞ്ഞ 2 വര്‍ഷക്കാലം പൊതുമരാമത്ത് വകുപ്പ് മുന്നോട്ടു പോയതെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൌകര്യവികസനത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പണം മുടക്കിയത്. വകുപ്പിലെ അഴിമതി കുറക്കാനായത് സര്‍ക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ നവംബറോടെ ആരംഭിക്കും. കീഴാറ്റൂരിലും മലപ്പുറത്തും അലൈന്മെന്റില് മാത്രമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 374 പാലങ്ങള്‍ പുതുക്കിപ്പണിയാനുണ്ട്. 1300 പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ വേണം. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.