വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ വാദം പൊളിയുന്നു
|വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കന്പനിക്ക് കൈമാറാനുള്ള നടപടി കായികവകുപ്പിന്‍റെ അറിവോടെയല്ലെന്ന മുന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ വാദം പൊളിയുന്നു. സര്‍ക്കാര്‍ അനുമതിയോടെയാണ് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതെന്ന് സ്പോര്‍ട്സ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.
വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കന്പനിക്ക് കൈമാറാനുള്ള നടപടി കായികവകുപ്പിന്‍റെ അറിവോടെയല്ലെന്ന മുന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ വാദം പൊളിയുന്നു. സര്‍ക്കാര്‍ അനുമതിയോടെയാണ് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതെന്ന് സ്പോര്‍ട്സ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് വട്ടിയൂര്‍ക്കാവ് റേഞ്ചില്‍ ഷൂട്ടിങ് അക്കാദമി തുടങ്ങുന്നതിന് സ്പോര്‍ട്സ് ഡയറക്ടറേറ്റ് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയത്. റേഞ്ച് സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ നീക്കം നടക്കുന്നുവെന്ന മീഡിയാവണ്‍ വാര്‍ത്തയോടുള്ള അന്നത്തെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം ഇതായിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടികളെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചപ്പോള്‍ സ്പോര്‍ട്സ് ഡയറക്ടറേറ്റ് നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതെന്ന് വ്യക്തമാക്കുന്നു.
തങ്ങള്‍ സമര്‍പ്പിച്ച പദ്ധതി കായിക വകുപ്പ് അംഗീകരിക്കുകയും ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി സ്പോര്‍ട്സ് ഡയറക്ടറേറ്റ് പറയുന്നു. ടെന്‍ഡറില്‍ പങ്കെടുക്കാത്ത ടോപ് ഗണിനെ അക്കാദമിക്കായി തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ടെന്ന് സത്യവാങ്മൂലം തെളിയിക്കുന്നു. സത്യവാങ്മൂലപ്രകാരം തിരുവനന്തപുരം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ഒറ്റക്കാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്ത ടോപ്ഗണ്‍ എന്ന കന്പനിയെയാണ് അക്കാദമിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം റൈഫിള്‍ അസോസിയേഷനും ടോപ് ഗണും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്.