ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ചെലവ് കുത്തനെ ഉയര്‍ന്നു
|മുദ്രപത്രങ്ങളുടെ നിരക്കില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.
പുതിയ ബജറ്റില്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രബല്യത്തില്‍ വന്നതോടെ ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ചെലവ് കുത്തനെ ഉയര്‍ന്നു. മുദ്രപത്രങ്ങളുടെ നിരക്കില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കുടുംബത്തിനകത്ത് നടക്കുന്ന ഭൂമി കൈമാറ്റത്തെയാണ് പുതിയ ബജറ്റിലെ നിര്‍ദ്ദേശം ഏറെ പ്രതികൂലമായി ബാധിക്കുക. ഭാഗപത്രം ,ഇഷ്ടദാനം,ഒഴിമുറി എന്നിവയെ ഇത് സാരമായി ബാധിക്കും.കുടുംബാംഗങ്ങള്‍ തമ്മിലുളള ഭൂമി ഭാഗം ചെയ്ത് ആധാരമാക്കുന്നതിന്നേരത്തെ 1000രൂപയുടെ മുദ്രപത്രവും, 1ശതമാനം ഫീസുമായിരുന്നു നിശ്ചയിച്ചിരുന്നത്. പരമവധി ഫീസ് 25000രൂപയായിരുന്നു. എന്നാല്‍ പുതിയ നിരക്ക് നിലവില്‍ വന്നതോടെഈ പരിധി എടുത്തുകളഞ്ഞ് ഭൂമി വിലയുടെ 3 ശതമാനം ഫീസാക്കി നിശ്ചയിച്ചു. 6 ലക്ഷം രൂപയുടെ ആധാരം നേരത്തെ 4000രൂപക്ക് റജിസ്ട്രര്‍ ചെയിതിരുന്നെങ്കില്‍ പുതിയ നിരക്കനുസരിച്ച് 24000രൂപ വേണ്ടിവരും. പലയിടത്തും ഭൂമിയുടെ ന്യായവിലനിശ്ചയച്ചതില്‍ അപാകതകളുണ്ടെന്ന് ഈമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു
വിലയാധാരങ്ങള്‍ക്കുള്ള മുദ്രപ്പത്ര നിരക്ക് ന്യായവിലയുടെ 6 ശതമാനം ആയിരുന്നത് 8 ശതമാനമാക്കി ഉയര്‍ത്തി. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുടെ രജിസ്ട്രേഷന് നേരത്തെ അറുപതിനായിരം രൂപയായിരുന്നത് ഇപ്പോള്‍ 80000രൂപയായി ഉയര്‍ന്നു. നിരക്ക് വര്‍ധന നിലവില്‍ വന്ന ശനിയാഴ്ച്ചമാത്രം 10392 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. നിരക്കു വര്‍ധനയില്‍ പ്രതിഷേധിച്ച്യൂത്ത് കോണ്‍ഗ്രസ് രജിട്രേഷന്‍ ഓഫീസുകള്‍ ഉപരോധിച്ചു.