Kerala
അഗ്നിശമന സേനയുടെ പേര് മാറ്റുന്ന കാര്യം  പരിഗണനയിലാണെന്ന് മുഖ്യമന്ത്രിഅഗ്നിശമന സേനയുടെ പേര് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി
Kerala

അഗ്നിശമന സേനയുടെ പേര് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി

admin
|
26 May 2018 6:25 PM GMT

സംസ്ഥാനത്ത് പുതിയ അഞ്ച് ഫയര്‍സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

അഗ്നിശമന സേനയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാനത്ത് പുതിയ അഞ്ച് ഫയര്‍സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കൂടുതല്‍ ഫയര്‍ സ്റ്റേഷനുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൃശൂരില്‍ ഫയര്‍മാന്‍ ട്രെയിനി ബാച്ചിന്റെു പാസ്സിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരള ഫയര്‍ ആന്റ് റസ്ക്യു സര്‍വീസിലെ 254 ഫയര്‍മാന്‍ ട്രെയിനികളും ലക്ഷദ്വീപിലെ 27 ഫയര്‍മാന്‍ ഡ്രൈവര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടെ 281 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. അഗ്നിശമന സേനയുടെ നവീകരണത്തിനായി 39 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. തീപിടുത്തത്തിലും വെള്ളപ്പാക്കത്തിലും മടക്കം വിവിധ സാഹചര്യങ്ങളില്‍ അഗ്നിശമന സേനാവിഭാഗത്തിന്റെ രക്ഷാപ്രവര്‍ത്തന വിവരിക്കുന്ന പ്രദര്‍ശനം കൌതുകമായി.

Similar Posts