ഭൂരജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസിന്റെ ധര്‍ണ
|ഭൂരജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തി.
ഭൂരജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തി. സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സുധീരന്‍ പറഞ്ഞു. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു.
പിതൃസ്വത്ത് കൈമാറുന്നവരെ പോലും പീഡിപ്പിക്കുന്ന നടപടിയാണ് ഭൂരജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെന്ന് വി എം സുധീരന്‍ കുറ്റപ്പെടുത്തി. ഭൂരജിസ്ട്രേഷന്‍ ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റുകളിലേക്കും ധര്‍ണ നടന്നു. പുതിയ നികുതി നിര്‍ദേശങ്ങള്‍ സാധാരണക്കാര്‍ക്ക് അംഗീരിക്കാന്‍ പറ്റാത്തതാണെന്ന് കോഴിക്കോട് നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പറഞ്ഞു. നിയമസഭയെ ബഡായി ബംഗ്ലാവാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് തിരുവനന്തപുരം ധര്‍ണയില്‍ പങ്കെടുത്ത് സംസാരിച്ച കെ മുരളീധരനും പരിഹസിച്ചു.