Kerala
കമലിന്റെ ആത്മകഥ ആത്മാവിന്‍ പുസ്തകത്താളില്‍ പ്രകാശനം ചെയ്തുകമലിന്റെ ആത്മകഥ 'ആത്മാവിന്‍ പുസ്തകത്താളില്‍' പ്രകാശനം ചെയ്തു
Kerala

കമലിന്റെ ആത്മകഥ 'ആത്മാവിന്‍ പുസ്തകത്താളില്‍' പ്രകാശനം ചെയ്തു

Jaisy
|
26 May 2018 9:39 AM GMT

ഡിസി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍

സിനിമാ സംവിധായകന്‍ കമലിന്റെ ആത്മകഥ 'ആത്മാവിന്‍ പുസ്തകത്താളില്‍' കവി മധുസൂദനന്‍ നായര്‍ പ്രകാശനം ചെയ്തു. ഡിസി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. കൊച്ചിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. മറൈന്‍ ഡ്രൈവില്‍ ഡിസി ബുക്സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിലാണ് സംവിധായകന്‍ കമലിന്റെ ആത്മകഥ പ്രകാശനം ചെയ്തത്.

അധ്യാപകനായ ഉണ്ണികൃഷ്ണന്‍ ആവള ആണ് പുസ്തകത്തിന്റെ സഹരചയിതാവ്. 37 വര്‍ഷത്തെ സിനിമാജീവിതത്തിന്റെ തുറന്നെഴുത്താണ് പുസ്തകത്തിലുള്ളതെന്ന് കമല്‍ പറഞ്ഞു. സിനിമാ സംവിധായകരായ ലാല്‍ ജോസ്, റോഷന്‍ , ആന്‍ഡ്രൂസ്, ആഷിഖ് അബു, അക്കു അക്ബര്‍, ചലച്ചിത്ര താരം കാവ്യ മാധവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 17 ദിവസം നീളുന്ന പുസ്തക മേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350ലേറെ പ്രസാധകര്‍ പങ്കെടുക്കും. സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്കാരികോത്സവും പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Similar Posts