Kerala
സെക്രട്ടറിയേറ്റ് പടിക്കല്‍ തണ്ടര്‍ബോള്‍ട്ട് പ്രതിഷേധം, ആത്മഹത്യാഭീഷണി, ഏശാതെ അനുനയശ്രമങ്ങള്‍സെക്രട്ടറിയേറ്റ് പടിക്കല്‍ 'തണ്ടര്‍ബോള്‍ട്ട്' പ്രതിഷേധം, ആത്മഹത്യാഭീഷണി, ഏശാതെ അനുനയശ്രമങ്ങള്‍
Kerala

സെക്രട്ടറിയേറ്റ് പടിക്കല്‍ 'തണ്ടര്‍ബോള്‍ട്ട്' പ്രതിഷേധം, ആത്മഹത്യാഭീഷണി, ഏശാതെ അനുനയശ്രമങ്ങള്‍

Sithara
|
26 May 2018 10:22 AM GMT

എഴുത്ത് പരീക്ഷയും കഠിനമായ കായിക ക്ഷമതാ പരീക്ഷയും പാസായ 550 ഉദ്യോഗാർഥികളാണ് നിയമനം കാത്തിരിക്കുന്നത്

നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി. തണ്ടര്‍ബോള്‍ഡ് കമാന്‍ഡോ റാങ്ക് ലിസ്റ്റിലുള്ളവരാണ് സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിലും കെട്ടിടത്തിന് മുകളിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരാകാത്ത ഉദ്യോഗാര്‍ഥികള്‍ സമരം തുടരുമെന്ന് അറിയിച്ചു.

രാവിലെ 11 മണിയോടെയാണ് സെക്രട്ടറിയേറ്റ് കാവാടം നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. ആറ് ദിവസമായി നിരാഹാരം കിടക്കുകയായിരുന്ന യുവാക്കളില്‍ ചിലര്‍ സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിലും കൃഷി വികസന ബാങ്ക് കെട്ടിടത്തിന് മുകളിലും ഡീസല്‍ കാനുമായി നിലയുറപ്പിച്ചു. നിയമനം അല്ലെങ്കില്‍ മരണമെന്ന് പ്രഖ്യാപനം. പൊലീസിന്റെയും തഹസില്‍ദാറിന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും അനുനയ ശ്രമങ്ങള്‍ ഏശിയില്ല. രേഖാമൂലമുള്ള ഉറപ്പുവേണം. ഡിജിപി ചര്‍ച്ചക്ക് വിളിച്ചതോടെ മരത്തിന് മുകളില്‍ നിന്ന് ഒരാള്‍ താഴെയിറങ്ങി. പിന്നെ മുഖ്യമന്ത്രിയുമായി ചര്‍ച്ച. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി. പക്ഷെ, സമരക്കാര്‍ അയഞ്ഞില്ല.

മരത്തില്‍ അവശേഷിച്ച ഒരാള്‍ കൂടി താഴെയിറങ്ങിയെങ്കിലും കെട്ടിടത്തിന് മുകളിലുള്ളവര്‍ അവിടെ തന്നെ തുടരുമെന്ന് പ്രഖ്യാപനം. 6 വര്‍ഷം മുന്‍പ് നടത്തിയ പരീക്ഷയില്‍ ആയിരം പേരുടെ ലിസ്റ്റാണ് പിഎസ്‍സി പ്രസിദ്ധീകരിച്ചതെങ്കിലും പകുതി പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ജോലി നല്‍കുമെന്ന് പലവട്ടം ഉറപ്പുലഭിച്ചെങ്കിലും പാലിക്കപ്പെടാത്തതില്‍ സഹികെട്ടാണ് ഉദ്യോഗാര്‍ഥികള്‍ സാഹസത്തിനിറങ്ങിയത്.

Related Tags :
Similar Posts