Kerala
കേന്ദ്ര - സംസ്ഥാന - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റയില്‍വേ  വികസനത്തിന് ഊന്നല്‍;  സുരേഷ് പ്രഭുകേന്ദ്ര - സംസ്ഥാന - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റയില്‍വേ വികസനത്തിന് ഊന്നല്‍; സുരേഷ് പ്രഭു
Kerala

കേന്ദ്ര - സംസ്ഥാന - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റയില്‍വേ വികസനത്തിന് ഊന്നല്‍; സുരേഷ് പ്രഭു

Ubaid
|
26 May 2018 11:35 AM GMT

തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനിലെ വൈ ഫൈ സംവിധാനം, തിരുവന്തപുരം സെന്‍ട്രല്‍, തൃശ്ശൂ എന്നിവിടങ്ങളിലെ എസ്കലേറ്ററുകള്‍, പാലക്കാട് സ്റ്റേഷനിലെ പുതിയ പ്ലാറ്റ് ഫോം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയത്

കേന്ദ്ര- സംസ്ഥാന - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനത്തിന് റയില്‍വേ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു. റയിവേയുടെ ആറ് പദ്ധതികള്‍ മന്ത്രി കോഴിക്കോട് ഉദ്ഘാനം ചെയ്തു.

തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനിലെ വൈ ഫൈ സംവിധാനം, തിരുവന്തപുരം സെന്‍ട്രല്‍, തൃശ്ശൂ എന്നിവിടങ്ങളിലെ എസ്കലേറ്ററുകള്‍, പാലക്കാട് സ്റ്റേഷനിലെ പുതിയ പ്ലാറ്റ് ഫോം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയത്. കോഴിക്കോട് ഫൂട്ട് ഒവര്‍ബ്രിഡ്ജിന്‍റെ നീളം കൂട്ടല്‍പദ്ധതിയുടെ തറക്കല്ലിടലും നിര്‍വ്വഹിച്ചു. റയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിനായി പൊതു- സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്ന് സുരേഷ് പ്രഭു പറഞ്ഞു. ഇതിനായി നിക്ഷേപകരെ മന്ത്രി ക്ഷണിച്ചു.

പ്രഖ്യാപിച്ച പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള മന്ത്രിമാരും എം.പിമാരുമായും റയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും സുരേഷ് പ്രഭു അറിയിച്ചു.

Similar Posts