Kerala
വളരുന്ന കേരളം-വളര്‍ത്തിയവര്‍ക്ക് ആദരം: ഇന്ന് ലോകവയോജനദിനംവളരുന്ന കേരളം-വളര്‍ത്തിയവര്‍ക്ക് ആദരം: ഇന്ന് ലോകവയോജനദിനം
Kerala

വളരുന്ന കേരളം-വളര്‍ത്തിയവര്‍ക്ക് ആദരം: ഇന്ന് ലോകവയോജനദിനം

Khasida
|
26 May 2018 6:09 AM GMT

കേരളത്തിലെ വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണമെന്ന് വിദഗ്ധര്‍

വിപുലമായ പരിപാടികളോടെയാണ് ഇന്ന് ലോകവയോജനദിനം ആചരിക്കുന്നത്. എന്നാല്‍ ജനസംഖ്യയുടെ പതിനേഴ് ശതമാനം വരുന്ന വയോജനങ്ങള്‍ക്കായി കേരളത്തില്‍ മതിയായ ക്ഷേമപദ്ധതികളിലില്ല. അമ്പത് ലക്ഷം പേരാണ് അറുപത് വയസ്സ് പിന്നിട്ടവരായി സംസ്ഥാനത്തുള്ളത്. ആയുര്‍ദൈര്‍ഘ്യം കൂടിവരുന്ന കേരളത്തിലെ മുതിര്‍ന്ന പൌരന്‍മാര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വളരുന്ന കേരളം-വളര്‍ത്തിയവര്‍ക്ക് ആദരം എന്നാണ് ഈ വര്‍ഷത്തെ സാമൂഹ്യക്ഷേമ വകുപ്പിന്റെ വയോജനദിന സന്ദേശം. എന്നാല്‍ മതിയായ സംരക്ഷണമോ അവകാശങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ല. പ്രായം കൂടുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍. അതിനുമപ്പുറം മാനസിക പ്രയാസങ്ങളും.

2006 ലാണ് വയോജന നയത്തിന് കേരളം രൂപം നല്‍കിയത്. എന്നാല്‍ വയോജന സംരക്ഷണം തുച്ഛമായ ക്ഷേമ പെന്‍ഷനില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്.

ആയുര്‍ദൈര്‍ഘ്യം കൂടിവരുന്ന കേരളത്തിലെ മുതിര്‍ന്ന പൌരന്‍മാര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Similar Posts