പാലിയേക്കര ടോള്‍പ്ലാസയിലെ സമാന്തരപാത വീണ്ടും അടച്ചു
|പൊലീസ് അകമ്പടിയോടെ എത്തിയ ടോള്‍ കമ്പനിയുടെ ആളുകളാണ് പാത വീണ്ടും പാതയടച്ചത്.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര പാത വീണ്ടും അടച്ചു. പൊലീസ് അകമ്പടിയോടെ എത്തിയ ടോള്‍ കമ്പനിയുടെ ആളുകളാണ് പാത വീണ്ടും പാതയടച്ചത്.
കഴിഞ്ഞ ദിവസമാണ് സമാന്തരപാതയില്‍ ഗതാഗതം തടസപ്പെടുത്താന്‍ സ്ഥാപിച്ച ഇരുമ്പ് റോഡുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്‍. വാഹന ഗതാഗതം ഭാഗികമായി തടയാന്‍, ടോള്‍ പിരിവ് കരാറെടുത്ത കമ്പനിയാണ് ഇരുമ്പ് റോഡുകള്‍ സ്ഥാപിച്ചിരുന്നത്. തടസം നീക്കി റോഡ് ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. ഇതിനിടെയാണ് ഇരുമ്പു റോഡുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ പാതയിലെ ഗതാഗത തടസം നീങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീണ്ടും തടസം സൃഷ്ടിച്ചിരിക്കുകയാണ് ടോള്‍ കമ്പനി. 96 ലക്ഷം രൂപ മുടക്കി 2014ല്‍ പാലിയേക്കരയിലെ ഈ സമാന്തര പാത നവീകരിച്ചിരുന്നു. എന്നാല്‍ സമാന്തര പാതയിലൂടെ വാഹനങ്ങള്‍ കടന്ന് പോയാല്‍ ഭീമമായ നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞ് കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.