ഭൂപരിധി ലംഘന കേസുകളില്‍ നടപടി ഇല്ല; ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുന്നു
|ഭൂപരിധി ലംഘിച്ചതിന് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലും നടപടി ഇല്ല
സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുന്നു. ഭൂപരിധി ലംഘിച്ചതിന് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലും നടപടി ഇല്ല. താലൂക്ക്, ലാന്റ് ബോര്‍ഡുകളില്‍ വിശ്രമം കൊളളുന്ന ഭൂമാഫിയകളുടെ പട്ടിക മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലുസീവ്
കൊല്ലത്ത് മാത്രം 30ലധികം കേസുകളാണ് ഭൂപരിധി ലംഘനം സംബന്ധിച്ചുള്ളത്. ഹെക്ടര്‍ കണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്നതിന് ക്വാറി ഉടമകള്‍ക്കെതിരായാണ് പല കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും ഭൂമി തിരിച്ച് പിടിക്കലോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. താലൂക്ക്, ലാന്റ് ബോര്‍ഡ് അടക്കമുള്ള ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങള്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാത്തതാണ് നടപടി ഉണ്ടാകാതിരിക്കാന്‍ കാരണമെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ പറയുന്നു. ഇത്തരം ഓഫീസുകളില്‍ പിന്‍വാതില്‍ വഴി ഒഴുകുന്ന ലക്ഷങ്ങളുടെ കോഴയാണ് നടപടി വൈകിപ്പാന്‍ കാരണമെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത ഒട്ടാകെ അഞ്ഞൂറിലധികം കേസുകള്‍ ഇത്തരത്തില്‍ നടപടി ഇല്ലാതെ കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.