പീഡനക്കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം: കെ രാധാകൃഷ്ണനെതിരെ കേസെടുത്തു
|തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ കേസെടുത്തു. ഐപിസി 228 എ വകുപ്പ് പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൂട്ടബലാത്സംഗ കേസില്‍ കുറ്റാരോപിതനായ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കാര്യം പ്രഖ്യാപിച്ചപ്പോഴാണ് സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഇതിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ഡിജിപിയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഐപിസി 228 എ പ്രകാരമാണ് കേസ്. രണ്ട് വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണിത്. സിറ്റി പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ച അന്വേഷണം തുടരുന്നതിനിടെയാണ് കേസെടുത്തത്.
ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര വനിതാ കമ്മീഷനും രാധാകൃഷ്ണനെതിരെ രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷനില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം.