Kerala
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശംസിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശം
Kerala

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശം

Alwyn
|
26 May 2018 4:37 PM GMT

പൊലീസില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് സ്വാധീനം കൂടുന്നുവെന്നാണ് പ്രധാന വിമര്‍ശം.

പൊലീസിനെതിരെ സിപിഎം സംസഥാന കമ്മിറ്റിയില്‍ വിമര്‍ശം....സര്‍ക്കാരിന്റെ പ്രതിഛായക്ക് കളങ്കം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസിന്‍റെ ഭാഗത്തു നിന്നുമുണ്ടാകുന്നു എന്നതാണ് വിമര്‍ശം. കൊല്‍ക്കത്ത പ്ലീനം നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പാലക്കുന്ന ചര്‍ച്യും നടന്നു. കമ്മിറ്റി ഇന്ന് അവസാനിക്കും

എല്ലാ ജില്ലകളില്‍ നിന്നുള്ള സംസഥാനകമ്മിറ്റി അംഗങ്ങളും പോലീസിന്‍റെ പ്രവര്‍ത്തനത്തിനെതിരെ രംഗത്തു വന്നു. ജനകീയ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നാണ് പ്രധാന വിമര്‍ശം. പൊലീസില്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ ഉള്ളവര്‍ക്ക് സ്വാധീനം വര്‍ധിക്കുന്നതായും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍,‍ ആലപ്പുഴ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവികളെ മാറ്റണമെന്നാവശ്യവും ഉയര്‍ന്നു. സര്‍ക്കാറിന്റെ ചില വകുപ്പുകളില്‍ ഉദ്യോഗസ്ഥ മേധാവിത്വമാണുള്ളതെന്ന പൊതുവികാരവും ചര്‍ച്ചയിലുണ്ടായി. കൊല്‍ക്കത്ത പ്ലീന നിര്‍ദേശങ്ങള്‍ സംസഥാനത്ത് നടപ്പിലാക്കുന്നതിനുള്ള ചര്ച്ചകളും യോഗത്തില്‍ ഉയര്‍ന്നു. സംസഥാന സെക്രട്ടറി കോടിയേരി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേലായിരുന്നു ചര്‍ച്ച.

പാര്‍ട്ടി കമ്മിറ്റികളില്‍ യുവജന സ്ത്രീ പ്രാതിനിധ്യം കൂട്ടാനുള്ള തീരുമാനവും സംസ്ഥാന കമ്മിറ്റിയെടുത്തു. അടുത്ത സമ്മേളനം മുതല്‍ ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ ഇത് നടപ്പിലാക്കും. ചര്‍ച്ച പൂര്‍ത്തീകരിച്ച് സംസ്ഥാന കമ്മിറ്റി ഇന്ന് സമാപിക്കും.

Similar Posts