ഐലന്‍ കുര്‍ദിയുടെ ഓര്‍മകളുമായി ബിനാലെ
|കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിനാണ് യൂറോപ്പിലേക്ക് പോകുകയായിരുന്ന സിറിയന്‍ അഭയാര്‍ഥികളുടെ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി ഐലന്‍ കുര്‍ദി മരിക്കുന്നത്
ലോക മനസ്സാക്ഷിയെ മുഴുവന്‍ കണ്ണീരണിയിച്ച ഐലന്‍ കുര്‍ദ്ദിയെന്ന സിറിയന്‍ ബാലനെ ആരും മറന്ന് കാണില്ല. ഐലന്‍ കുര്‍ദിയുടെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ വീണ്ടും നമ്മിലേക്കെത്തിക്കുകയാണ് ബിനാലെയിലെ ദി സി ഓഫ് പെയിന്‍ ( the sea of pain ) എന്ന ഇന്‍സ്റ്റലേഷന്‍. ചിലിയന്‍ കവി റൌള്‍ സുരീറ്റയാണ് സൃഷ്ടിക്ക് പിന്നില്‍.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിനാണ് യൂറോപ്പിലേക്ക് പോകുകയായിരുന്ന സിറിയന്‍ അഭയാര്‍ഥികളുടെ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി ഐലന്‍ കുര്‍ദി മരിക്കുന്നത്. തുര്‍ക്കി തീരത്തടിഞ്ഞ അഞ്ച് വയസ്സുകാരന്റെ ചിത്രം അന്തര്‍ദേശീയ ശ്രദ്ധയും നേടി. ഐലന്‍ കുര്‍ദ്ദിയുടെ സഹോദരന്‍ ഖാലിബ് കുര്‍ദിക്കുള്ള സമര്‍പ്പണമാണ് ബിനാലെയിലെ ദി സീ ഓഫ് പെയ്ന്‍ എന്ന ഇന്‍സ്റ്റലേഷന്‍.
വെള്ളത്താല്‍ ചുറ്റപ്പെട്ട ഹാളിലെ വെളുത്ത ചുവരിലെഴുതിയ വാക്യങ്ങള്‍ ഭീകരതക്കെതിരെയുള്ള റൌള്‍ സുറീറ്റയുടെ പ്രതിഷേധം കൂടിയാണ്. സിറിയന്‍ ജനതയുടെ വേദനയുടെയുടെയും ആത്മസംഘര്‍ഷങ്ങളുടെയുടെയും പ്രതീകാത്മക പ്രതിഫലനം കൂടിയാണ് ദി സീ ഓഫ് പെയിന്‍.
സമകാലീന കലകളിലൂടെ സാമൂഹിക മാറ്റമുണ്ടാക്കുക എന്ന ധര്‍മ്മം കൂടിയാണ് ഇത്തരം സൃഷ്ടികളിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. ബിനാലെയുടെ പ്രധാന വേദികളിലൊന്നായ ആസ്പിന്‍ വാളിലാണ് ദി സീ ഓഫ് പെയിന്‍ ഒരുക്കിയിട്ടുള്ളത് .