കേരള അഡ്മിനിസ്ട്രേറ്റ് സര്‍വീസ്: സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമരത്തിലേക്ക്
|യുഡിഎഫ് അനുകൂല സെക്രട്ടറിയേറ്റ് അസോസിയേഷനും സിപിഐ അനുകൂല സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷനും പ്രത്യക്ഷ സമരങ്ങളിലേക്ക് കടന്നുകഴിഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റ് സര്‍വീസില്‍ സെക്രട്ടറിയേറ്റ് സര്‍വീസിനെ ഉള്പ്പെടുത്തിനെതിരെ ജീവനക്കാര്‍ സമരത്തിലേക്ക്. യുഡിഎഫ് അനുകൂല സെക്രട്ടറിയേറ്റ് അസോസിയേഷനും സിപിഐ അനുകൂല സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷനും പ്രത്യക്ഷ സമരങ്ങളിലേക്ക് കടന്നുകഴിഞ്ഞു. സിപിഎം അനുകൂല സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സെക്രട്ടറിയേറ്റിലെ പൊതുഭരണം, ധനകാര്യം ഉള്‍പ്പെടെ 30 സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തത്വത്തില്‍ തീരുമാനമെടുത്തത്. രണ്ടാം ഗസറ്റഡ് പോസ്റ്റുകളില്‍ പുതിയ നിയമനം ഉള്‍പ്പെടെ വരുന്ന അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സെക്രട്ടറിയേറ്റിനെ കൂടി ഉള്‍പ്പെടുത്തിയതിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധത്തിലാണ്.
സെക്രട്ടറിയേറ്റിന്റെ കാര്യക്ഷമത കുറയും. നിലവിലെ ജീവനക്കാരുടെ പ്രമോഷന് സാധ്യത കവരും, അഴിമതി സാധ്യത വര്‍ധിക്കും തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. നാളെ കരിദിനം ആചരിക്കുന്ന യുഡിഎഫ് അനുകൂല ആക്ഷന്‍ കൌണ്‍സില്‍ പണിമുടക്കിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നല്കുന്നു
സിപിഐ അനകൂല സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷനും തുറന്ന പ്രതിഷേധത്തില്‍ തന്നെ.
സിപിഎം അനുകൂല സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രത്യക്ഷ സമര പരിപാടികള്ക്കില്ലെങ്കിലും തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താനാണ് അവരുടെ തീരുമാനം.