Kerala
ആര്യാടന് ശേഷം നിലമ്പൂര്‍ ആര്‍ക്ക്?ആര്യാടന് ശേഷം നിലമ്പൂര്‍ ആര്‍ക്ക്?
Kerala

ആര്യാടന് ശേഷം നിലമ്പൂര്‍ ആര്‍ക്ക്?

admin
|
26 May 2018 1:52 PM GMT

മന്ത്രി ആര്യാടന്‍ മുഹമ്മദ് മാറിനിന്ന് മകന്‍ ആര്യാടന്‍ ഷൌക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി.

മലപ്പുറം ജില്ലയില്‍ ഇക്കുറി ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം നിലമ്പൂരാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദ് മാറിനിന്ന് മകന്‍ ആര്യാടന്‍ ഷൌക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആര്യാടന്റെ കുത്തക അവസാനിപ്പിക്കാന്‍ ശക്തനായ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വറിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇരുവരും പ്രചാരണ രംഗത്ത് സജീവമായി.

1977 മുതല്‍ നിലമ്പൂരിന്റെ എംഎല്‍എ ആര്യാടന്‍ മുഹമ്മദാണ്. ഇനി മകന്‍ ഷൌക്കത്ത് ഈ സ്ഥാനത്ത് തുടരണം എന്നാണ് ആര്യാടന്‍ മുഹമ്മദിന്റെ ആഗ്രഹം. ആ പാരമ്പര്യത്തിന്റെ കരുത്തില്‍ തന്നെയാണ് ആര്യാടന്‍ ഷൌക്കത്ത് വോട്ടുചോദിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണ്. ലേക്‍സഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫിന് ലഭിച്ച വോട്ടും പി വി അന്‍വര്‍ സ്വന്തമായി നേടിയ വോട്ടുകളും കൂട്ടി നോക്കിയാല്‍ യുഡിഎഫിന് ലഭിച്ച വോട്ടുകളേക്കാള്‍ മുന്നിലാണ് എന്ന കണക്കിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിഡിജെഎസിന്റെ ഗിരീഷ് മേക്കാടാണ് നിലമ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.
മുന്നണി രാഷ്ട്രീയത്തേക്കാള്‍ നിലമ്പൂരിലെ പ്രചാരണത്തില്‍ പ്രതിഫലിക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാണ്. ആര്യാടന്‍ മുഹമ്മദിനു ശേഷം നിലമ്പൂര്‍ ആര്‍ക്ക് എന്നതിനുള്ള ഉത്തരം കൂടിയായിരിക്കും ഇവിടത്തെ വാശിയേറിയ മത്സരത്തിന്റെ ഫലം.

Similar Posts