കൊച്ചി മെട്രോയുടെ ടിക്കറ്റ് കാര്‍ഡുകള്‍ ഉടന്‍
|മുന്‍കൂര്‍ പണമടച്ച് എല്ലാവര്‍ക്കും സ്മാര്‍ട് കാര്‍ഡ് സ്വന്തമാക്കാം; റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം
കൊച്ചി മെട്രോയുടെ ടിക്കറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കും. കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് മെട്രോയുടെ അനുബന്ധ സേവനങ്ങളും പ്രയോജനപ്പെടുത്താം. മൂന്‍കൂര്‍ പണമടച്ച് എല്ലാവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് സ്വന്തമാക്കാം.
മെട്രോ ഓടിത്തുടങ്ങിയാല്‍ ഓരോ യാത്രയ്ക്കും സ്വൈപ്പ് ചെയ്താല്‍ മതിയാകും. സ്ഥിരം യാത്രക്കാരെയാണ് സ്മാര്‍ട് കാര്‍ഡ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇടക്കാല സേവനങ്ങള്‍ക്കും കാര്‍ഡ് പ്രയോജനപ്പെടുത്താനുള്ള സൌകര്യവും ഒരുക്കും. ആക്സിസ് ബാങ്കാണ് പദ്ധതി പദ്ധതിയില്‍ പങ്കാളിത്തം വഹിക്കുന്നത്. സര്‍ക്കാര്‍ അനുമതി കൂടി ലഭിച്ചാല്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും.
മെട്രോ യാത്രയ്ക്കൊപ്പം ഫീഡര്‍ ബസ്, ഓട്ടോ സേവനങ്ങളും, യാഥാര്‍ഥ്യമാകാനിരിക്കുന്ന ജലമെട്രോയെയും സ്മാര്‍ട് കാര്‍ഡുമായി ബന്ധിപ്പിക്കും. ഷോപ്പിങ് അടക്കമുള്ള ഇതര സേവനങ്ങള്‍ക്കും സ്മാര്‍ട് കാര്‍ഡ് പ്രയോജനപ്പെടുത്താനും ആലോചനയുണ്ട്. കാര്‍ഡ് ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് 20 ശതമാനം ഇളവ് നല്‍കും. കാര്‍ഡുകള്‍ റീച്ചാര്‍ജ് ചെയ്ത് അജീവനാന്തം ഉപയോഗിക്കാം. കൂടാതെ മെട്രോ ടിക്കറ്റും അനുബന്ധ സേവനങ്ങളും ലഭിക്കുന്നതിനായി പ്രത്യേക ആപ്ലിക്കേഷനും കൈഎംആര്‍എല്‍ പുറത്തിറക്കും.