ഫേസ്ബുക്കില്‍ നിന്നും പണം വാരുന്ന കിച്ച എന്ന കുട്ടി ഷെഫിനെ പരിചയപ്പെടാം
|സ്വന്തമായി യു ട്യൂബ് ചാനലും നിഹാലിനുണ്ട്
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുകയാണ് നമ്മുടെ പതിവ്.അല്പമൊന്ന് ശ്രദ്ധിച്ചാല്‍ കുട്ടികള്‍ക്ക് അവിടെ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഫേസ്ബുക്കില്‍ നിന്നു വരുമാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി നിഹാലിലെ പരിചയപ്പെടാം.സ്വന്തമായി യു ട്യൂബ് ചാനലും നിഹാലിനുണ്ട്.
പതിനാറായിരത്തിലധികം യു ട്യൂബ് സബ്സ്ക്രബേഴ്സ് ഉള്ള കുട്ടി ഷെഫ് ആണ് കിച്ച എന്ന നിഹാല്‍ രാജ്. മൂന്നര വയസ് മുതല്‍ യു ട്യൂബില്‍ കളിപ്പാട്ടങ്ങള്‍ പരിചയപ്പെടുത്തുന്ന കിച്ച അതേ മാതൃകയില്‍ നാലു വയസ്സില്‍ ആദ്യമായി ഒരു വീഡിയോ യു ട്യൂബില്‍ അപ് ലോഡ് ചെയ്തു. പതിയെ അത് പാചകത്തിലേക്ക് തിരിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് കിച്ച ടൂബ് എച്ച് ഡി എന്ന യു ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത മിക്കി മൗസ് മാംഗോ ഐസ്ക്രീം എന്ന വിഡിയോ ഫേസ്ബുക്ക് ഒന്നര ലക്ഷത്തോളം രൂപക്ക് സ്വന്തമാക്കുന്നത്. തുടര്‍ന്ന് ലോകത്തെ വ്യത്യസ്തമായ രുചികള്‍ പിരചയപ്പെടുത്തുന്ന അമേരിക്കന്‍ ടെലിവിഷന്‍ ഷോയില്‍ നിഹാല്‍ മലയാളികളുടെ പുട്ട് പരിചയപ്പെടുത്തി. യുകെ ടെലിവിഷന്‍ ഷോ ലിറ്റില്‍ ബിഗ് ഷോട്ടിലും കിച്ച അതിഥിയായി എത്തി.
ഡബില്‍ ഹോള്‍സ് സ്നാക്സിന്റെയും ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ഗേരൂപ്പിന്റയും ബ്രാന്‍ഡ് അംബാസിഡറാണ് കിച്ച. യു ട്യൂബ് ചാനലില്‍ നിന്നും നല്ലൊരു വരുമാനം കിച്ചക്കുണ്ട്.കൊച്ചി സ്വദേശികളായ രാജഗോപാല്‍ വി.കൃഷ്ണന്-റൂബി ദമ്പതികളുടെ മകനായ കിച്ച ചോയ്സ് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാഥിയാണ്.