സര്‍വ്വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി
|ഇതുവരെ 1039 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇനി തിരിച്ചറിയാനുള്ളത് 13 പേരുടെ മൃതദേഹങ്ങളാണ്.....
വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പരിക്കേറ്റ 27 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 20 കോടി രൂപ അടിയന്തര ധനസഹായമായി നല്‍കും. ഇതുവരെ 1039 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇനി തിരിച്ചറിയാനുള്ളത് 13 പേരുടെ മൃതദേഹങ്ങളാണ്. വിവാദങ്ങള്‍ക്ക് മറുപടി പറയുകയല്ല അടിയന്തരമായി രക്ഷാപ്രവര്‍ത്തന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോഴത്തെ അവസ്ഥയില്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും.
വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കല്‍ കോളജ്ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്കിലെ സെമിനാര്‍ ഹാളിലാണ് യോഗം. ആരോഗ്യമന്ത്രി യും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.