മഴ നനഞ്ഞ് പരാതി പറയാനെത്തിയ അവനെ ചേര്‍ത്ത് നിര്‍ത്തി, തല തുവര്‍ത്തി ഒരു പൊലീസുകാരന്‍
|അനസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്
കാക്കിക്കുള്ളിലെ കലാകാരനെയല്ല ഷെല്‍ബിന്‍ അവിടെ കണ്ടത്, മറിച്ച് പൊലീസ് സ്റ്റേഷനുള്ളിലെ മാലാഖയാണ്. കോരിച്ചൊരിയുന്ന മഴയത്ത് പരാതിയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയ അവനെ ചേര്‍ത്തു നിര്‍ത്തി തല തുവര്‍ത്തി അവന്റെ പരാതിയ്ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്തു ആ പൊലീസുകാരന്‍. തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ മുഹമ്മദ് അനസാണ് മനുഷ്യത്വത്തിന്റെ പുതിയ മാതൃകയായത്. പെരുന്നാള്‍ ദിനത്തിലെ അനസിന്റെ പ്രവൃത്തി ദീപിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം ഡിജിപിയുടെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. അനസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്.
തൊടുപുഴയ്ക്കടുത്ത് മാനത്തൂരില്‍ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷെല്‍ബിന്‍. സ്ഥിരമായി ബസ്സില്‍ കയ്യറ്റുന്നില്ലെന്ന് പരാതി പറയാനാണ് ഷെല്‍ബിന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞ് കുതിര്‍ന്നാണ് അവന്‍ അവിടെയെത്തിയത്. സ്റ്റേഷനിലേക്ക് അവന്‍ കയറിയപ്പോഴേക്കും തൂവാലയുമായി മുഹമ്മദ് അനസ് എത്തി. അവനെ ചേര്‍ത്തു നിര്‍ത്തി തല തോര്‍ത്തിക്കൊടുത്തു ആ സിനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍. പിന്നീട് എസ്.ഐയുടെ അടുത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. കുട്ടിയെ കയറ്റാതെ പോകുന്ന ബസ് ഉടമയേയും ജീവനക്കാരനേയും വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തു. പെലീസുകാരുടെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തനായ അനസിന്റെ ചെറുതെങ്കിലും വലുതായ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.