Kerala
Kerala
വിന്‍സന്‍റ് എംഎല്‍എക്ക് ജാമ്യമില്ല
|26 May 2018 3:44 PM GMT
സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി
റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തളളി. നെയ്യാറ്റിന്‍കര മൂന്നാം ക്ലാസ് മുന്‍സിഫ് മജിസ്ട്രേറ്റ് ആനി വര്‍ഗീസിന്റേതാണ് നടപടി. ജാമ്യാപേക്ഷയുമായി ജില്ലാ സെഷന്‍സ് കോടതിയെ വിന്‍സെന്‍റ് എംഎല്‍എ സമീപിക്കും. വിന്‍സന്‍റിന് ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദം കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചു.
ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കാനാണ് എംഎല്‍എയുടെ തീരുമാനം.