Kerala
കെഎസ്‍യു പ്രവര്‍ത്തകര്‍ തള്ളിക്കയറി; മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്‍റ് തടസ്സപ്പെട്ടുകെഎസ്‍യു പ്രവര്‍ത്തകര്‍ തള്ളിക്കയറി; മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്‍റ് തടസ്സപ്പെട്ടു
Kerala

കെഎസ്‍യു പ്രവര്‍ത്തകര്‍ തള്ളിക്കയറി; മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്‍റ് തടസ്സപ്പെട്ടു

Sithara
|
26 May 2018 4:23 PM GMT

മെഡിക്കല്‍ എംബിബിഎസ് കോഴ്സുകളിലേക്കുള്ള സ്പോട് അലോട്ട്മെന്‍റ് തടസ്സപ്പെട്ടു.

അപാകതകള്‍ പരിഹരിക്കാതെ മെഡിക്കല്‍ എംബിബിഎസ് സ്പോട്ട് അലോട്ട്മെന്‍റും ആശയക്കുഴപ്പത്തില്‍. ഒഴിവുള്ള സീറ്റുകള്‍ പ്രഖ്യാപിക്കാത്തത് രക്ഷിതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി. കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം പ്രവേശന നടപടികളെ കുറച്ച് സമയം തടസ്സപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് അലോട്ട്മെന്‍റ് തടസ്സപ്പെട്ടത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മാത്രമാണ് ഇതുവരെ പ്രവേശനം നല്‍കിയത്. ഒഴിവുള്ള സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധമുണ്ട്.

എന്നാല്‍ അഡ്മിഷൻ സുതാര്യമായി നടത്തുമെന്നും മെറിറ്റ് അട്ടിമറിച്ചാൽ കോളജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. മെഡിക്കല്‍ സീറ്റുകളിലേക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് ഗ്യാരന്റി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബാങ്ക് അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തും.

Similar Posts