Kerala
ഉമ്മന്‍ ചാണ്ടിയെ തള്ളി എംഎം ഹസ്സന്‍ഉമ്മന്‍ ചാണ്ടിയെ തള്ളി എംഎം ഹസ്സന്‍
Kerala

ഉമ്മന്‍ ചാണ്ടിയെ തള്ളി എംഎം ഹസ്സന്‍

Subin
|
26 May 2018 3:53 AM GMT

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ പക്ഷത്തിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നായിരുന്നു...

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. വേങ്ങര ഫലം പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകുമെന്ന് പറയുന്നത് ശരിയല്ലെന്ന് ഹസ്സന്‍ മലപ്പുറത്ത് പറഞ്ഞു.നേരത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളിയിരുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ പക്ഷത്തിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നിലപാടി തള്ളി. ഇതിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട് പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നത്.

ഭരണ പക്ഷത്തിന്റെ മാത്രം വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നാണണ് ഹസ്സന്റെ നിലപാട്.ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണക്കുന്ന നിലപാടായിരുന്നു മുസ്ലീം ലീഗും സ്വീകരിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി നേരത്തെ കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയുണ്ടായിരിക്കുന്ന പുതിയ തര്‍ക്കം വേങ്ങരയില്‍ പാരയാകുമോയെന്ന ആശങ്ക മുസ്‌ലിം ലീഗിനുണ്ട്.

Related Tags :
Similar Posts