ഒറ്റപന്തലില്‍ ആര്‍ഭാടമില്ലാതെ 93 വിവാഹങ്ങള്‍
|തറവാട്ടിലെ കാരണവരായ ഷാഹുല്‍ ഹമീദിന്‍റെ മകനും ആ കുടുംബത്തിലെ തന്നെ 14 പേരും ഉള്‍പ്പെടെയാണ് വിവാഹിതരായത്.
വിവാഹത്തിന് കോടികള്‍ ചെലവഴിക്കുന്ന നാട്ടില്‍ ഒറ്റപ്പന്തലില്‍ 93 വിവാഹങ്ങള്‍ നടത്തി ഒരു സംഘടന. നഖ്ശബന്ദിയ്യ ത്വരിഖത്ത് കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് കൊടുവള്ളിയില്‍ സമൂഹ വിവാഹം സംഘടിപ്പിച്ചത്. കിഴക്കോത്ത് പുത്തന്‍വീട്ടില്‍ തറവാട്ട് മുറ്റത്തായിരുന്നു സമൂഹ വിവാഹം.
പുത്തന്‍വീട് തറവാട്ട് മുറ്റത്ത് വലിയ വിവാഹ പന്തല്‍ ഒരുങ്ങി. 93 വധൂവരന്‍മാര്‍ പന്തലിലെത്തി. തറവാട്ടിലെ കാരണവരായ ഷാഹുല്‍ ഹമീദിന്‍റെ മകനും ആ കുടുംബത്തിലെ തന്നെ 14 പേരും ഉള്‍പ്പെടെയാണ് വിവാഹിതരായത്.
1988ല്‍ നടന്ന സമൂഹവിവാഹത്തില്‍ ദമ്പതികളായവരുടെ മക്കളായ 15 പേര്‍ വിവാഹിതരാകുന്നതിനും ഈ പന്തല്‍ സാക്ഷ്യം വഹിച്ചു. വധൂവരന്‍മാര്‍ക്ക് വസ്ത്രങ്ങള്‍ സമ്മാനിച്ചത് നേരത്തെ സമൂഹ വിവാഹത്തിലൂടെ ദമ്പതികളായവര്‍. സംഘടനയുടെ 17ആമത് സമൂഹ വിവാഹത്തില്‍ അതിഥികളായി നിരവധി പ്രമുഖരും എത്തി.