ബിനോയ് കോടിയേരിക്ക് ദുബൈ പൊലീസിന്‍റെ ക്ലിയറന്‍സ്
|ബിനോയ് കോടിയേരിക്ക് ദുബൈ പൊലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയ്ക്കെതിരെ കേസില്ല. ഇന്നത്തെ തീയതിയിലാണ്..
സാമ്പത്തിക തട്ടിപ്പുകേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്ക് ദുബൈ പൊലീസിന്റെയും കോടതിയുടെയും ക്ലീന്‍ ചിറ്റ്. നിലവില്‍ യുഎഇയില്‍ ബിനോയിക്കെതിരെ യാതൊരു കേസും ഇല്ലെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്.
തനിക്കെതിരെ നിലവില്‍ ദുബൈയില്‍ കേസുകളൊന്നും നിലവിലില്ലെന്ന് ബിനോയ് കോടിയേരി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ദുബൈ പൊലീസും കോടതിയും കൈമാറിയ സര്‍ട്ടിഫിക്കറ്റുകള്‍. നേരത്തേയുണ്ടായിരുന്ന കേസുകള്‍ ഒത്തുതീര്‍ന്നതാണെന്ന് ദുബൈ കോടതിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം പറയുന്നുണ്ട്. ദുബൈ പൊലീസിന്റെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിപ്പെടുത്തിയാണ് ബിനോയ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.
ബിനോയ് തന്നെ നിയോഗിച്ച അഭിഭാഷകന്റെ ഇടപെടലിലൂടെയാണ് കോടതിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടിയത്. ദുബൈയില്‍ 13 കോടിയുടെ രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങി എന്നാണ് ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണം. 60,000 ദിര്‍ഹം പിഴ അടച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം ബിനോയ് ചെക്കുകേസുകളില്‍ നിന്ന് വിമുക്തനായത്.