ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ പരാജയത്തിന് കാരണമായെന്ന് പി കെ കുഞ്ഞാലിക്കുട്ടി
|ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണമായെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍ ഡി എഫിന് അനുകൂലമായെന്നും മുസ്‌ലിംലീഗിന്റെ സംഘടനാ ശക്തികൊണ്ടാണ് ചില സ്ഥലങ്ങളില്‍ പിടിച്ചു നിന്നതെന്നും അദ്ദേഹം മീഡിയാ വണിനോട് പറഞ്ഞു..
ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് അനുകൂലമായത് എല്‍ഡിഎഫിന്റെ വിജയത്തിന് കാരണമായെന്ന് പി കെ കുഞ്ഞാലികുട്ടി. സംഘടനാ ശക്തി കൊണ്ടാണ് മുസ്‍ലിം ലീഗിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ലീഗിന്‍റെ സംഘടന ശക്തി കൊണ്ടാണ് ചിലയിടങ്ങള്‍ പിടിച്ചുനിന്നത്. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് എല്‍ഡിഫ് നടത്തിയ പ്രചാരണങ്ങള്‍ ഏശിയിട്ടുണ്ടാകാമെന്നും കുഞ്ഞാലികുട്ടി മീഡിയവണിനോട് പറഞ്ഞു
ഇടതുപക്ഷത്തിന് അനുകാലമായ ട്രെന്‍ഡ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമായി മാറിയത് എല്‍ഡിഎഫിന്‍റെ വിജയത്തിന് കാരണമായെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‍ലിം ലീഗിന്‍റെ സംഘടന ശക്തി കൊണ്ടാണ് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തികാട്ടി ഇടതുപക്ഷം പ്രചരണം നടത്തിയത് ഏശിയിട്ടുണ്ട്.
അഴിമതി ആരോപണങ്ങളുടെ പശ്ചാതലത്തില്‍ വി.എം സുധീരന്‍ തെരഞ്ഞെടുപ്പിനെ നയിച്ചിരുന്നെങ്കില്‍ യുഡിഎഫിന്‍റെ നിലമെച്ചപെടുമായിരുന്നില്ലെ എന്ന ചോദ്യത്തിന് .അത് ഞാന്‍ മറുപടി പറയാത്ത ചോദ്യമാണ് എന്നായിരുന്നു മറുപടി.