Kerala
അമോണിയം വാതകചോര്‍ച്ച: ഫാക്ടിന് വീഴ്ചയുണ്ടായെന്ന് കലക്ടര്‍അമോണിയം വാതകചോര്‍ച്ച: ഫാക്ടിന് വീഴ്ചയുണ്ടായെന്ന് കലക്ടര്‍
Kerala

അമോണിയം വാതകചോര്‍ച്ച: ഫാക്ടിന് വീഴ്ചയുണ്ടായെന്ന് കലക്ടര്‍

admin
|
26 May 2018 7:47 AM GMT

കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ മീഡിയാവണിനോട് പറഞ്ഞു.

ചമ്പക്കര കായലില്‍ അമോണിയം ചോര്‍ന്ന സംഭവത്തില്‍ ഫാക്ടിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യം. അമോണിയം ചോര്‍ന്ന എരൂര്‍ കുന്നറ ഭാഗത്തെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലെത്തി. സ്ഥലത്ത് നിന്നും ഒഴിപ്പിച്ച ആളുകള്‍ വീടുകളില്‍ തിരിച്ചെത്തി.

അമോണിയം കൊണ്ടുവരുമ്പോള്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ മീഡിയാവണിനോട് പറഞ്ഞു. ബാര്‍ജ് എരൂര്‍ കുന്നറ ഭാഗത്ത് അടുപ്പിച്ചതിന് ശേഷം രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് ബാര്‍ജിലെ ചോര്‍ച്ച അടച്ചത്. തുടര്‍ന്ന് ബാര്‍ജ് ഫാക്ട് കൊച്ചിന്‍ ഡിവിഷനിലേക്ക് കൊണ്ടു പോയി. മാറ്റിപ്പാര്‍പ്പിച്ച ഇരുന്നൂറോളം കുടുംബങ്ങളെ പുലര്‍ച്ചയോടുകൂടി വീടുകളില്‍ തിരികെയെത്തിച്ചു.

ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അഭയം തേടിയവര്‍ രാവിലെയാണ് സ്വന്തം വീടുകളിലേക്ക് എത്തിയത്. തൃപ്പുണിത്തുറ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ ട്രസ്റ്റിലുമായി അഡ്മിറ്റ് ചെയ്തവരും ആശുപത്രി വിട്ടു.

Related Tags :
Similar Posts