Kerala
Kerala
മാത്യു ടി തോമസ് മന്ത്രിയാകും
|26 May 2018 1:10 PM GMT
ജനതാദള്‍ എസ് പ്രതിനിധിയായാണ് മാത്യു ടി തോമസ് പിണറായി മന്ത്രിസഭയിലെത്തുക
പിണറായി മന്ത്രിസഭയില്‍ മാത്യു ടി തോമസ് ജനതാദള്‍ എസ് പ്രതിനിധിയാകും. പാര്‍ട്ടി ദേശീയ നേതൃത്വമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അവസാന നിമിഷം വരെ മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ കെ കൃഷ്ണന്‍കുട്ടി ഉറച്ച് നിന്നിരുന്നെങ്കിലും കേന്ദ്ര നേതൃത്വം മാത്യു ടി തോമസിന് ഒപ്പമായിരുന്നു. ജെഡിഎസിന്റെ മറ്റൊരു എംഎല്‍എയായ സികെ നാണുവിന്റെ അഭിപ്രായവും നിര്‍ണ്ണായകമായി. കഴിഞ്ഞ വിഎസ് സര്‍ക്കാരിലും മന്ത്രിയായിരുന്നു തിരുല്ലയില്‍ നിന്ന് വിജയിച്ച മാത്യു ടി തോമസ്.