Kerala
മെഡിക്കല്‍ എന്‍ട്രന്‍സ്: ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിന്മെഡിക്കല്‍ എന്‍ട്രന്‍സ്: ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിന്
Kerala

മെഡിക്കല്‍ എന്‍ട്രന്‍സ്: ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിന്

admin
|
26 May 2018 11:52 PM GMT

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 104787 പേര്‍ യോഗ്യത നേടി

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 104787 പേര്‍ യോഗ്യത നേടി. ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവര്‍ വി വിക്ക്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി ലക്മണ്‍ ദേവിന്. എറണാകുളം സ്വദേശി ബെന്‍സണ്‍ ജെയ്ക്കിനാണ് മൂന്നാം സ്ഥാനം. എസ് സി വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി ബിബിന്‍ ജി രാജിനാണ് ഒന്നാംറാങ്ക്. ആദ്യ പത്ത് റാങ്കില്‍ കൂടുതലും ആണ്‍കുട്ടികള്‍ക്കാണ്.

നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണം ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം നടത്തേണ്ടതെന്ന സുപ്രിംകോടതി വിധി ഏറെ ആശങ്കയോടെയാണ് കേരളം കണ്ടത്. ഏപ്രില്‍ 27, 28 തിയതികളിലാണ് പ്രവേശന പരീക്ഷ നടന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ വര്‍ഷം നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യം സുപ്രിംകോടതി തള്ളിയതോടെ ഈ വര്‍ഷം നീറ്റ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന ഓര്‍ഡിനന്‍സ് കേന്ദ്രം ഇറക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള സാധ്യത തെളിഞ്ഞത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം ഇന്ന് പ്രസിദ്ധീകരിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സ്വാശ്രയ മാനേജ്മെന്റ് സീറ്റുകളിലേക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യാ പ്രവേശന സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നത് നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

Similar Posts