എംപിക്കെതിരായ പ്രതികരണം: കലക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി
|എം കെ രാഘവന് എംപിക്കെതിരായ പ്രതികരണത്തില്‍ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിന് വീഴ്ച പറ്റിയെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്.
ഫണ്ട് വിനിയോഗത്തെച്ചൊല്ലിഎം.കെ രാഘവന് എം പിയുമായുണ്ടായ തര്‍ക്കത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് വീഴ്ച പറ്റിയതായി ചിഫ് സെക്രട്ടറി. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഫേസ് ബുക്കിലൂടെ കലക്ടര്‍ എന്‍ പ്രശാന്ത് എം പിയോട് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ നിലപാടിനെത്തുടര്‍ന്നാണ് കലക്ടര്‍ ഫേസ് ബുക്കിലൂടെ നിരുപാധികം മാപ്പ് പറഞ്ഞതെന്നാണ് വിവരം.
കലക്ടറുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എം.കെ രാഘവന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു.പരാതി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ച ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് കളക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് മുഖ്യമന്ത്രിയെ അറിയിച്ചത്.ഇതേത്തുടര്‍ന്ന് വിഷയത്തില്‍ പിണറായി വിജയന് ഇടപെട്ട സാഹചര്യത്തിലായിരുന്നു കളക്ടര്‍ ഫെയസ്ബുക്കിലൂടെ എം.കെ രാഘവനോട് നിരുപാധികം മാപ്പ് പറഞ്ഞത്.എംപിയുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്ര വഷളായതില്‍ വിഷമുണ്ടന്നും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി തര്‍ക്കങ്ങള്‍ വളര്‍ത്താന്‍ ചിലര്‍ ശ്രമിച്ചതായുള്ള ആരോപണവും കളക്ടര്‍ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ചു.എംപിയോട് ഈഗോ കാണിക്കേണ്ട ആവിശ്യമില്ലന്നും പറഞ്ഞു.
എംപി യോട് നിരുപാധികം ക്ഷമ പറഞ്ഞങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്ന നിലപാട് ഫെയ്സ്ബുക്ക് പോസ്റ്റില്‍ തന്നെ പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.എം പി ഫണ്ടില്‍ നിന്നുള്ള വികസന പദ്ധതികളില്‍ ജില്ലാഭരണകൂടം കാലതാമസം വരുത്തുന്നുവെന്ന എം കെ രാഘവന്റെ വിമര്‍ശത്തോടെയാണ് ഇരുവരും തമ്മിലുള്ള പോരിന്റെ തുടക്കം.