Kerala
സഹകരണ ബാങ്ക് ഇല്ലാതാകില്ല; കേരള ബാങ്കിന് അനന്ത സാധ്യതയെന്ന് മുഖ്യമന്ത്രിസഹകരണ ബാങ്ക് ഇല്ലാതാകില്ല; കേരള ബാങ്കിന് അനന്ത സാധ്യതയെന്ന് മുഖ്യമന്ത്രി
Kerala

സഹകരണ ബാങ്ക് ഇല്ലാതാകില്ല; കേരള ബാങ്കിന് അനന്ത സാധ്യതയെന്ന് മുഖ്യമന്ത്രി

Alwyn
|
26 May 2018 8:00 AM GMT

കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സഹകരണ ബാങ്ക് ഇല്ലാതാകുമെന്ന പ്രചരണം തെറ്റാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സഹകരണ ബാങ്ക് ഇല്ലാതാകുമെന്ന പ്രചരണം തെറ്റാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ബിടി എസ്ബിഐയില്‍ ലയിക്കുന്നതോടെ കേരളബാങ്കിന് അനന്തമായ സാധ്യതകളുണ്ടങ്കിലും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വ്യവസായ വകുപ്പിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.

കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഇല്ലാതാകുമെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം. സഹകരണ ബാങ്കുകളുടെ വിപുലീകരണമാണ് കേരള ബാങ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യവസായ വകുപ്പിലെ അഴിമതികളെക്കുറിച്ച് വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തുന്നുണ്ടന്ന് വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം സംസ്ഥാനത്തെ ടൂറിസം വരുമാനത്തില്‍ കുറവുണ്ടായെന്ന് ടൂറിസം മന്ത്രി എസി മൊയ്തീന്‍ ചോദ്യത്തരവേളയില്‍ മറുപടി നല്‍കി.

Similar Posts