കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ നീക്കി, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
|വിഎസ് സുനില്‍കുമാറിന്‍റെ ആവശ്യത്തിലാണ് നടപടി. അന്വേഷണത്തെ സ്വഗതം ചെയ്യുന്നവെന്ന് അശോക് കുമാര്‍
ക്യഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.യുഡിഎഫ് സര്‍ക്കാരിന്‍റെ സമയത്ത് നടന്ന ആഭ്യന്തരഅന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.ക്യഷിവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അശോക് കുമാര്‍ തെക്കനെ മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ക്രമവിരുദ്ധമായ ഇടപാടുകളിലാണ് അശോക് കുമാര്‍ തെക്കനെതിരെ അന്വേഷണം.കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി,വിത്തുതേങ്ങാ ഇറക്കുമതിയിലെ ക്രമക്കേട് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇത് സംബന്ധിച്ച ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.ഈ സാഹചര്യത്തിലാണ് ക്യഷി വകുപ്പ് മന്ത്രി വി.എശ് സുനില്‍കുമാര്‍ മുന്‍കയ്യെടുത്ത് റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തത്.ക്യഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അശോക് തെക്കനെ നീക്കി പകരം ചുമതല വകുപ്പ് സെക്രട്ടറി രാജൂ നാരായണ സ്വാമിക്ക് നല്‍കി.പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം അശോക് കുമാറിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു അശോക് കുമാര്‍ തെക്കന്‍റെ പ്രതികരണം.