Kerala
യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശമുന്നയിക്കാന്‍ ലീഗ് തീരുമാനംയുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശമുന്നയിക്കാന്‍ ലീഗ് തീരുമാനം
Kerala

യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശമുന്നയിക്കാന്‍ ലീഗ് തീരുമാനം

Damodaran
|
27 May 2018 8:03 AM GMT

ആരെയും പരിഗണിക്കാതെ മുന്നോട്ടു പോകുന്ന രമേശ് ചെന്നിത്തലയുടെ ശൈലി മുന്നണിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും മുസ്ലിം ലീഗിനുണ്ട്...

‌യുഡിഎഫ് സര്‍ക്കാരിന്‍റെ ആഭ്യന്തരവകുപ്പില്‍ നിന്നും രാഷ്ട്രീയ സംരക്ഷണം ലഭിക്കാതിരുന്നത് കൊണ്ടാണ് കെഎം മാണി മുന്നണി വിട്ടതെന്ന വിമര്‍ശം യുഡിഎഫ് യോഗത്തില്‍ മുസ്ലിം ലീഗ് ഉന്നയിക്കും. ആരെയും പരിഗണിക്കാതെ മുന്നോട്ടു പോകുന്ന രമേശ് ചെന്നിത്തലയുടെ ശൈലി മുന്നണിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും മുസ്ലിം ലീഗിനുണ്ട്.


ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ വിജിലന്‍സ് എഫ്ഐര്‍ ഇട്ടപ്പോള്‍ തന്നെ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് മുസ്ലിം ലീഗ് എതിര്‍പ്പ് അറിയിച്ചിരുന്നു.മുന്നണിയില്‍ നില്‍ക്കുന്പോള്‍ സ്വാഭാവികമായും കിട്ടേണ്ട രാഷ്ട്രീയ സംരക്ഷണം മാണിക്ക് ലഭിച്ചില്ലെന്നാണ് മുസ്ലിം ലീഗിന്‍റെ അഭിപ്രായം.മാണി മുന്നണി വിട്ടതിന് മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് മുസ്ലിം ലീഗിന്‍റെ വിലയിരുത്തല്‍.

അതുകൊണ്ടു തന്നെ യുഡിഎഫ് യോഗത്തില്‍ കെഎം മാണിയ്ക്ക് അനുകൂലമായ നിലപാടായിരിക്കും മുസ്ലിം ലീഗ് സ്വീകരിക്കുക. വലിയ വോട്ട്ബാങ്കുള്ള കെഎം മാണിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും പരിഗണിക്കാതെയുള്ള രമേശ് ചെന്നിത്തലയുടെ ശൈലി മുന്നണിക്ക് യോജിച്ചതല്ലെന്നും പ്രശ്നങ്ങള്‍ വഷളാകാന്‍ ഇതിടയാക്കിയെന്നും മുന്നണി യോഗത്തില്‍ തുറന്ന് പറയാനാണ് ലീഗിന്‍റെ തീരുമാനം.

മുന്നണിയുടെ വോട്ട്ബാങ്കിന്‍റെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന വിമര്‍ശനവും ലീഗ് ഉന്നയിക്കും.കെഎം മാണിയെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ലീഗ് തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേരാതിരിക്കാനുള്ള നീക്കങ്ങള്‍ ലീഗ് സജീവമായി തന്നെ നടത്തും.

Similar Posts