Kerala
ജില്ല ഭരണം ജനങ്ങള്‍ക്കരികെ എന്ന പദ്ധതി മലപ്പുറത്തും  നടപ്പിലാക്കുമെന്ന് ഷൈനമോള്‍ജില്ല ഭരണം ജനങ്ങള്‍ക്കരികെ എന്ന പദ്ധതി മലപ്പുറത്തും നടപ്പിലാക്കുമെന്ന് ഷൈനമോള്‍
Kerala

ജില്ല ഭരണം ജനങ്ങള്‍ക്കരികെ എന്ന പദ്ധതി മലപ്പുറത്തും നടപ്പിലാക്കുമെന്ന് ഷൈനമോള്‍

Jaisy
|
27 May 2018 11:31 AM GMT

ദേശീയപാത വികസനം ഉള്‍പെടെഉളള വിഷയങ്ങളില്‍ ജനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു

കൊല്ലം ജില്ലയില്‍ നടപ്പിലാക്കിയ ജില്ല ഭരണം ജനങ്ങള്‍ക്കരികെ എന്ന പദ്ധതി മലപ്പുറം ജില്ലയിലും നടപ്പിലാക്കുമെന്ന് പുതുതായി ചുമതലയേറ്റ മലപ്പുറം ജില്ല കലക്ടര്‍ എ.ഷൈനമോള്‍. ദേശീയപാത വികസനം ഉള്‍പെടെഉളള വിഷയങ്ങളില്‍ ജനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.

കൊല്ലം കലക്ടറായിരുന്ന എ.ഷൈനമോള്‍ ഇന്നലെയാണ് മലപ്പുറം ജില്ല കലക്ടറായി ചുമതലയേറ്റത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജില്ല ഭരണം ജനങ്ങള്‍ക്ക് അരികെ എന്ന പരിപാടി സംഘടിപ്പിക്കും. സാധരണക്കാര്‍ ഉദ്യോഗസ്ഥരെതേടി ഓഫീസുകളില്‍ എത്തുന്നതിന് പകരം ഉദ്യോഗസ്ഥര്‍ ജനങ്ങളിലേക്ക് എത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് പദ്ധതി.ഗെയില്‍ വാത പൈപ്പ് ലൈയിന്‍ പദ്ധതി,ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍,കരിപ്പൂര്‍ വിമാനതാവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ എന്നിവ സംബദ്ധിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കും.

ആദിവാസികള്‍ക്ക് വേണ്ടി പ്രത്യക പദ്ധതി നടപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഡിഫ്തീരിയ ഉള്‍പെടെഉളള ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ ഡിഎംഒയുമായി ചര്‍ച്ച നടത്തും

Similar Posts