Kerala
മകന്റെ പഠനവൈകല്യം മറികടക്കാന്‍ ഒരമ്മ സ്ഥാപിച്ച സ്കൂള്‍മകന്റെ പഠനവൈകല്യം മറികടക്കാന്‍ ഒരമ്മ സ്ഥാപിച്ച സ്കൂള്‍
Kerala

മകന്റെ പഠനവൈകല്യം മറികടക്കാന്‍ ഒരമ്മ സ്ഥാപിച്ച സ്കൂള്‍

Jaisy
|
27 May 2018 3:09 AM GMT

ണ്ട് വര്‍ഷം മുന്‍പ് പിറവിയെടുത്ത സ്കൂള്‍, ഇന്ന്, പഠനവൈകല്യവും ഓട്ടിസവും ബാധിച്ച എഴുപതിലധികം കുട്ടികള്‍ക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുന്നു

മകന്റെ പഠനവൈകല്യം മറികടക്കാന്‍ ഒരു അമ്മ സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ നാഷണല്‍ സ്കൂള്‍. രണ്ട് വര്‍ഷം മുന്‍പ് പിറവിയെടുത്ത സ്കൂള്‍, ഇന്ന്, പഠനവൈകല്യവും ഓട്ടിസവും ബാധിച്ച എഴുപതിലധികം കുട്ടികള്‍ക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുന്നു.

നമ്മള്‍ കണക്കുകൂട്ടും പോലെയല്ല ഇവിടുത്തെ കണക്ക് പഠനം. നമ്മള്‍ ഉരുവിട്ട് പഠിച്ചതുപോലെയുമല്ല. സാധാരണ സ്കൂളുകളില്‍ പിന്‍ബെഞ്ചുകാരാകാനും ജീവിതവഴിയില്‍ തന്നെ പിന്നിലായിപ്പോകാനും ഇടയുള്ള കുഞ്ഞുങ്ങളെ തോല്‍ക്കാതിരിക്കാന്‍ പഠിപ്പിക്കുകയാണ് ഇവിടെ. തേജസ് എന്ന കുറുമ്പനാണ് ഈ സ്കൂളിന്റെ പിറവിക്ക് കാരണക്കാരന്‍. മിടുക്കനെങ്കിലും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്ന മകന് ഡിസ്‌ലെക്സിയ ആണെന്ന് ഉള്‍ക്കൊള്ളാന്‍ സന്ധ്യക്കും ഭര്‍ത്താവ് പ്രജിനും ഏറെ സമയമെടുത്തു .

ഒരു അമ്മയെപ്പോലെ ക്ഷമയും വാല്‍സല്യവും വേണം ഈ കുട്ടികളെ പഠിപ്പിക്കാന്‍. സേവനത്തിന്റെയും അധ്യാപനത്തിന്റെയും പുതിയ പാഠങ്ങളാണ് ഈ സ്കൂള്‍ പകര്‍ന്നു നല്‍കുന്നത്.

Similar Posts