മദ്യനയം: കെസിബിസിയുടെ നിലപാട് തന്നെയാണ് തന്റേതെന്ന് ഇടുക്കി ബിഷപ്പ്
|കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും തദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് കനത്ത പ്രഹരം നല്‍കിയ ഇടുക്കി ബിഷപ്പിന്റെ പുതിയ പ്രതികരണം യുഡിഎഫ് ക്യാമ്പിന് നേരിയ ആശ്വാസം നല്‍കുന്നതാണ്
മദ്യനയത്തില്‍ കെസിബിസിയുടെ നിലപാടുതന്നെയാണ് തനിക്കും ഉള്ളതെന്ന് ഇടുക്കി ബിഷപ്പ് മാര്‍ ആനികുഴിക്കാട്ടില്‍. മദ്യ നയത്തിന്റെ പേരില്‍ കെ സി ബി സി കഴിഞ്ഞ ദിവസം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്‍റെ പ്രതികരണം.
തെരഞ്ഞടുപ്പു കാലത്ത് ഇടുക്കി ജില്ലയിലെ പ്രധാന ശ്രദ്ധാ കേന്ദ്രമാണ് ഇടുക്കി രൂപതയുടെ ബിഷപ്പ് ഹൌസ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടുക്കി ബിഷപ്പിന്റെ നിലപാടുകള്‍ ഏറെ ബാധിച്ചത് യു ഡി എഫിനായിരുന്നു. ജില്ലയിലെ പുതിയ രാഷ്ട്രീയ ശക്തിയായി വളരാന്‍ ഹൈറേഞ്ച് സംരക്ഷണ സമതിക്ക് തുണയായതും ഇടുക്കി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു ആനികുഴിക്കാട്ടിലിന്റെ നിലപാടുകള്‍ ആയിരുന്നു. എന്നാല്‍ രാഷ്ട്രീയ പരമായ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും തദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് കനത്ത പ്രഹരം നല്‍കിയ ഇടുക്കി ബിഷപ്പിന്റെ പുതിയ പ്രതികരണം യുഡിഎഫ് ക്യാമ്പിന് നേരിയ ആശ്വാസം പകര്‍ന്നു. 34 ശതമാനം സഭാ വോട്ടുകള്‍ ഉള്ള ജില്ലയിലെ രാഷ്ട്രീയം എക്കാലത്തും ഈ ബിഷപ്പുഹൌസിനേയും അതിന്റെ അദ്ധ്യക്ഷന്‍മാരുടെയും നിലപാടുകളേയുംആശ്രയിച്ചാണ് മുന്‍പോട്ട് പോകുന്നുത്.