ഹൈറേഞ്ചില്‍ ഏലചെടികള്‍ക്ക് വൈറസ് ബാധ
|കൊക്കാന്‍ എന്ന വൈറസ് ആണ് ചെടികളില്‍ പടരുന്നത്
ഇടുക്കിയില്‍ ഏല ചെടികളില്‍ വൈറസ് ബാധ വിദഗ്ധ സംഘം സ്ഥിരീകരിച്ചു. ഏല ചെടികളില്‍ നിന്ന് പുതിയ നാമ്പ് മുളച്ചതിനെ തുടര്‍ന്ന് വെള്ളായണി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നിന്നുള്ള സംഘം എത്തി പരിശോധിക്കുകയായിരുന്നു. ഈ വൈറസ്സ് ബാധ കൂടുതല്‍ ചെടികളിലേക്ക് പകരാതിരിക്കാന്‍ ചെടികള്‍ നശിപ്പിക്കുന്നതാണ് ഉചിതമെന്ന് ഗവേഷണകേന്ദ്രം അറിയിച്ചു.
വാഴയില്‍ കാണപ്പെടുന്ന കൊക്കാന്‍ എന്ന വൈറസ് ആണ് ഇപ്പോള്‍ ചെമ്പകപ്പാറ ഉള്‍പ്പടെയുള്ള ഏലതോട്ടങ്ങളില്‍ വ്യാപിച്ചിരിക്കുന്നത്. വിളവു കുറയുകയും പിന്നീട് ചെടി നശിച്ചുപോവുകയുമാണ് ഈ വൈറസ്സ് ബാധിച്ചാല്‍ ഉണ്ടാവുക. ചില ചെടികള്‍ അഴുകി പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നീര് ഊറ്റി കുടിക്കുന്ന പ്രാണികളില്‍ നിന്നാണ് രോഗം പടരുന്നത്. രോഗം കൂടുതല്‍ ചെടികളിലേക്ക് ബാധിക്കാതിരിക്കാന്‍ വൈറസ്സ് ബാധയുള്ള തോട്ടങ്ങളിലെ എല്ലാ ഏല ചെടികളും നശിപ്പിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു. വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാല വിദഗ്ധ സംഘത്തോടൊപ്പം മൈലാടും പാറ ഏല ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ഏല ചെടികള്‍
പരിശോധിച്ചു.