Kerala
ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വിജിലന്‍സ് നീട്ടിടോം ജോസിന് എതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വിജിലന്‍സ് നീട്ടി
Kerala

ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വിജിലന്‍സ് നീട്ടി

Sithara
|
27 May 2018 7:43 AM GMT

തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.

തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കില്ല.നവംബര്‍ മൂന്നാം തീയതിക്ക് ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന സൂചന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് നല്‍കി.കെഎം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ സാഹചര്യത്തെക്കുറിച്ച് വിജിലന്‍സ് എസ്പി കെ രാജേന്ദ്രന്‍ ഇന്ന് വിശദീകരണം നല്‍കും.

ടോം ജോസിനെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.അടുത്ത മാസം മൂന്നിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന സൂചന ജേക്കബ് തോമസ് നല്‍കി.തനിക്കെതിരെ ഹൈക്കോടതിയിലുള്ള കേസുകളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന്റെ തിരക്കയതുകൊണ്ടാണ് വൈകുന്നതെന്ന വിശദീകരണമാണ് ജേക്കബ് തോമസിന്റേത്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ തെറ്റുകാരനല്ലന്ന കണ്ടെത്തിയ റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടപടിയെടുക്കരുതെന്ന ആവിശ്യം ടോം ജോസ് ചീഫ് സെക്രട്ടറിയെ അറിയിക്കും.ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന്റെ വിശദീകരണം എസ്.പി കെ രാജേന്ദ്രന്‍ വിജിലന്‍സ് എഡിജിപി ദര്‍വേശ് സാഹിബിന് നല്‍കും.മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണ് റെയ്ഡെന്ന് കെഎം എബ്രഹാമിന്റെ ഭാര്യയോട് പറഞ്ഞത് കോടതി നിര്‍ദ്ദേശമുള്ളതുകൊണ്ടാണന്ന വിശദീകരണമാണ് രാജേന്ദ്രന്‍ നല്‍കുക.പക്ഷെ വനിതകള്‍ മാത്രമുള്ള സ്ഥലത്ത് വനിതാ ഉദ്യോഗസ്ഥരില്ലാതെ റെയ്‍ഡിന് പോയ സാഹചര്യത്തില്‍ കെ.രാജേന്ദ്രനെതിരെ നടപടി എടുക്കാനാണ് സാധ്യത.

Related Tags :
Similar Posts