ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധന; കേസുകളുടെ എണ്ണവും കൂടി
|തമിഴ്‌നാടിന്റെ സഹായത്തോടെ റെയ്ഡ് തുടങ്ങി
മദ്യ നിരോധനം നിലവില്‍ വന്ന ശേഷം സംസ്ഥാനത്തെ ലഹരി ഉപയോഗത്തില്‍ 105 ശതമാനം വര്‍ധന. വ്യാജമദ്യ കേസുകള്‍ 68 ശതമാനം കൂടിയെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. കഞ്ചാവടക്കം ലഹരി ഉത്പന്നങ്ങളുടെ വരവ് നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ നീക്കം.
2014 ല്‍ മദ്യനിരോധനം വന്നതിന് ശേഷം സംസ്ഥാനത്തെ ലഹരി ഉപയോഗത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവാണുണ്ടായത്. വര്‍ഷം തോറും ലഹരി കേസുകള്‍ കൂടി. 2014 ല്‍ 900 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് 2015 ആയപ്പോഴത് 1530 ആയി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം രജിസ്റ്റര്‍ ചെയ്ത 1585 കേസുള്‍പ്പെടെ രണ്ട് വര്‍ഷത്തിനിടെ ലഹരി കേസുകളുടെ എണ്ണൃത്തില്‍ 2100 ന്റെ വര്‍ദ്ധനവുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിലുണ്ടായതും പേടിപ്പിക്കുന്ന വര്‍ദ്ധനവാണ്
71000 ലിറ്റര്‍ വാഷും നശിപ്പിച്ചു. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന 30000ത്തോളം കടകളാണ് അടച്ച് പൂട്ടിയത്.. ഒരു ലക്ഷം കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി.. 453 കിലോ കഞ്ചാവും എക്‌സൈസ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ലഹരി ഉല്‍പന്നങ്ങളില്‍ 95 ശതമാനവും വരുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്നിരിക്കെ സംയുക്ത റെയ്ഡ് അടക്കമുള്ള നടപടികള്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് എക്‌സൈസ് വകുപ്പ്.