Kerala
മീഡിയവണ്‍ ഇറാം മോട്ടോഴ്‌സ് റോഡ് സുരക്ഷാ കാമ്പയിന്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍മീഡിയവണ്‍ ഇറാം മോട്ടോഴ്‌സ് റോഡ് സുരക്ഷാ കാമ്പയിന്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍
Kerala

മീഡിയവണ്‍ ഇറാം മോട്ടോഴ്‌സ് റോഡ് സുരക്ഷാ കാമ്പയിന്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍

Subin
|
27 May 2018 6:38 AM GMT

മാധ്യമങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തില്‍ മീഡിയവണ്‍ നടത്തുന്ന ബോധവത്കരണ പരിപാടി ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു...

റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മീഡിയവണ്‍ നടത്തുന്ന റോഡ് സുരക്ഷ കാംപയിന്‍ ശുഭയാത്ര പ്രശംസനീയമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മാധ്യമങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തില്‍ മീഡിയവണ്‍ നടത്തുന്ന ബോധവത്കരണ പരിപാടി ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശുഭയാത്ര കാംപയിനിന്റെ ലോഗോപ്രകാശനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍ പി സദാശിവം

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍ എ, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, നാറ്റപാക് ഡയറക്ടര്‍ ഡോ ബി ജി ശ്രീദേവി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, ഇറാം മോട്ടോഴ്‌സ് ഡയറക്ടര്‍ സി പി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ട് മാസം നീണ്ടു നില്‍ക്കുന്ന റോഡ് സുരക്ഷാ കാന്പയിനിന്റെ ഭാഗമായി ടോക് ഷോകള്‍, സെമിനാറുകള്‍, പ്രത്യേക പരിപാടികള്‍ എന്നിവയുമുണ്ടാകും. ട്രാഫിക് പൊലീസ്, മോട്ടോര്‍ ഗതാഗത വകുപ്പ്, നാറ്റ്പാക് എന്നിവയുമായി സഹകരിച്ചാണ് മീഡിയവണ്‍ കാന്പയിന്‍ സംഘടിപ്പിക്കുന്നത്.

മാധ്യമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി സദാശിവം. 'നയപ്രഖ്യാപനം പോലും അവഗണിച്ച് മാധ്യമങ്ങള്‍ സെന്‍സേഷണല്‍ കേസിലെ ഇരയുടെ പിറകെ പോയി'. സെന്‍സേഷണല്‍ കേസുകള്‍ അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടു. മീ‍ഡിയവണ്‍-ഇറാം ഗ്രൂപ്പ് റോഡ് സുരക്ഷാ കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

Related Tags :
Similar Posts