പ്രമേഹം തടയുക എന്ന സന്ദേശവുമായി ഇന്ന് ലോകാരോഗ്യദിനം
|പ്രമേഹം തടയുക എന്നതാണ് ഇത്തവണത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം.
ഇന്ന് ലോകാരോഗ്യ ദിനം. ആഹാരശീലങ്ങളിലും ജീവിത ശൈലിയിലും വന്ന മാറ്റം ലോകത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്ധിതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍നൂറ്റാണ്ടിനിടെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ നാല് മടങ്ങ് വര്‍ധനയാണുണ്ടായത്. പ്രമേഹം തടയുക എന്നതാണ് ഇത്തവണത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം.
35 വര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഞെട്ടിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.പ്രായപൂര്‍ത്തിയായ 42.2 കോടിയാളുകള്‍ ഇന്ന് പ്രമേഹബാധിതരായുണ്ട്. പ്രമേഹം ബാധിച്ച് ഒന്നര ദശലക്ഷം പേര് 2012 ല്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. രക്തത്തില്‍ ഗ്ലൂക്ലോസിന്റെ അളവ് വര്‍ധിച്ചത് മൂലം ഇരുപത്തിരണ്ട് ലക്ഷം പേര് മരിച്ചെന്ന് അനൌദ്യോഗിക കണക്കും നിലവിലുണ്ട്. ചൈനയിലും ജപ്പാനിലുമാണ് ഏറ്റവും അധികം പ്രമേഹ രോഗികള്‍ ഉള്ളത്. ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ ഏഷ്യയാണ് തൊട്ടുപിറകില്‍. കൊഴുപ്പുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുന്നതാണ് പ്രമേഹത്തിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ വ്യായാമം ചെയ്യാത്തതും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായെന്നും WHO പഠനം സൂചിപ്പിക്കുന്നു. ആഹാരശീലങ്ങളില്‍ മാറ്റം വരുത്തുകയും വ്യായാമം ചെയ്യുകയുമല്ലാതെ പ്രമേഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റു വഴികളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നും സംഘടന നിര്‍ദേശിക്കുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട് ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്കായി 827 ബില്യണ്‍ ഡോളറാണ് പ്രതിവര്‍ഷം ലോകാരോഗ്യ സംഘടന ചെലവഴിക്കുന്നത്.