Kerala
കോണ്‍ഗ്രസ് പുനസ്സംഘടന; രാഹുല്‍ ഗാന്ധിയുമായി കേരള നേതാക്കള്‍ ചര്‍ച്ച നടത്തികോണ്‍ഗ്രസ് പുനസ്സംഘടന; രാഹുല്‍ ഗാന്ധിയുമായി കേരള നേതാക്കള്‍ ചര്‍ച്ച നടത്തി
Kerala

കോണ്‍ഗ്രസ് പുനസ്സംഘടന; രാഹുല്‍ ഗാന്ധിയുമായി കേരള നേതാക്കള്‍ ചര്‍ച്ച നടത്തി

Subin
|
27 May 2018 6:49 PM GMT

സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത കെപിസിസി, ഡിസിസി അധ്യക്ഷന്മാരുടെ യോഗത്തിലാണ് ധാരണകള്‍ രൂപപ്പെട്ടത്. ഒന്നിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ, ഓരോരത്തരുമായും രാഹുല്‍ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി.

കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ പുനസ്സംഘടന വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധമില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്. സാധ്യമായിടത്ത് സമവായമാകാമെന്ന് രാഹുല്‍ ഗാന്ധി കേരളത്തിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സമവായത്തിലൂടെ ഇതിനകം തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് കമ്മറ്റികള്‍ക്ക് അംഗീകാരം നല്‍കിയതായും സൂചനയുണ്ട്.

സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത കെപിസിസി, ഡിസിസി അധ്യക്ഷന്മാരുടെ യോഗത്തിലാണ് ധാരണകള്‍ രൂപപ്പെട്ടത്. ഒന്നിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ, ഓരോരത്തരുമായും രാഹുല്‍ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. നിലവില്‍ സമാവയത്തില്‍ രൂപീകരിച്ച ബൂത്ത് കമ്മറ്റികള്‍ നിലനിര്‍ത്തണമെന്ന് ഡിസിസി അധ്യക്ഷന്‍മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ഇക്കാര്യം അംഗീകരിച്ചതായാണ് സൂചന. ബ്ലോക്ക്, ഡിസിസി, കെപിസിസി തലങ്ങളിലും സമവായമാണ് വേണ്ടതെന്ന നിര്‍ദേശവും യോഗത്തില്‍ നേതാക്കള്‍ മുന്നോട്ട് വെച്ചു.

ഈ നിര്‍ദേശത്തോടും ഹൈക്കമാന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. സാധ്യമായിടത്ത് സമവായമാകാമെന്നും, അല്ലാത്തിടത്ത് തെരഞ്ഞെടുപ്പിലൂടെ തന്നെ പുതിയ ഭാരവാഹകള്‍ വരട്ടെയെന്നുമുള്ള നിര്‍ദേശം ഹൈക്കമാന്റ് നല്‍കി. അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക തെരഞ്ഞെടുപ്പ് അതോറ്റിയും, അതാതിടങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരുമാണ്. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് മുമ്പ് തെരഞ്ഞെടുപ്പ് അതോറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളിയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായില്ലെന്നാണ് വിവരം.

Similar Posts