തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ദുരിതത്തിന് അറുതിയില്ല
|ടെക്‌സ്‌റ്റൈല്‍ കടകളാണ് ഈ തെരുവില്‍ കൂടുതലും. എല്ലായിടത്തും സ്ത്രീ തൊഴിലാളികളുണ്ട്. ഇവയിലൊന്നും തന്നെ മൂത്രപ്പുരയില്ല...
കാലം മാറിയിട്ടും തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ദുരിതത്തിന് അറുതിയില്ല. മിക്ക തൊഴിലിടങ്ങളിലും അടിസ്ഥാന സൗകര്യമില്ലാതെയാണ് സ്ത്രീകള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്. കോഴിക്കോട് മിഠായിത്തെരുവില്‍ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് മൂത്രമൊഴിക്കാനുള്‍പ്പെടെയുള്ള പ്രാഥമികകൃത്യങ്ങള്‍ക്ക് സൗകര്യമില്ലാതെയാണ്. പരാതി പറഞ്ഞാല്‍ നടപടി ഭയന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് മിക്കവരും.
ടെക്‌സ്‌റ്റൈല്‍ കടകളാണ് ഈ തെരുവില്‍ കൂടുതലും. എല്ലായിടത്തും സ്ത്രീ തൊഴിലാളികളുണ്ട്. ഇവയിലൊന്നും തന്നെ മൂത്രപ്പുരയില്ല. മൂത്രമൊഴിക്കാനായി സമീപത്തുള്ള ഹോട്ടലുകളാണ് ആശ്രയം. എന്നാല്‍ ഇക്കാര്യം തുറന്ന് പറയാന്‍ ഇവര്‍ക്കാകില്ല. മൂത്രമൊഴിക്കാനുള്ള സൗകര്യത്തിനായി 2009ലാണ് പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. ആ സമരം ശ്രദ്ധപിടിച്ചു പറ്റി. പക്ഷേ അധികൃതര്‍ക്ക് ഒരു കുലുക്കവുമുണ്ടായിട്ടില്ല എന്നതാണ് ഇന്നത്തെയും അവസ്ഥ.
ഇരിക്കാനുള്ള അവകാശത്തിനായി ഇരിപ്പിട സമരം നടത്തിയെങ്കിലും ഇപ്പോഴും നാലും അഞ്ചും മണിക്കൂറുകള്‍ തുടര്‍ച്ചയായി തന്നെ നില്‍ക്കുകയാണ് ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ തൊഴിലാളികള്‍. പുരുഷ തൊഴിലാളികളെ അപേക്ഷിച്ച് വേതനത്തിന്റെ കാര്യത്തിലും സ്ത്രീകള്‍ വിവേചനം നേരിടുന്നു.