ഉമ്മന്‍ ചാണ്ടിക്കെതിരെ പരോക്ഷ വിമര്‍ശനുമായി ജേക്കബ് തോമസിന്റെ ആത്മകഥ
|നായനാര്‍ ഭരണകാലത്ത് മന്ത്രി ആയിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി കാണണം എന്ന് നേരത്തെ ആഗ്രഹിച്ചിട്ടുണ്ട്.
ബാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരോക്ഷ വിമര്‍ശനുമായി ജേക്കബ് തോമസിന്റെ ആത്മകഥ. കെ ബാബുവിനെതിരായ അന്വേഷണം ജേക്കബ് തോമസ് ഉദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷിക്കേണ്ടവരായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടില്ലായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. നാളെയാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥ പുറത്തിറക്കുന്നത്.
സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയില്‍ ഇരുപതാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്തുണ്ടായ അഭിപ്രായ ഭിന്നത ആത്മകഥയില്‍ പറയുന്നു. ബാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ താന്‍ നല്‍കി. എന്നാല്‍ ആ വിധത്തില്‍ അന്വേഷണം പുരോഗമിക്കേണ്ടതില്ല എന്ന തീരുമാനമുണ്ടായി. കെ.ബാബുവിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തം ഉള്ളവരാണ് ആ തീരുമാനത്തിന് പിന്നിലെന്ന് ഉമ്മന്‍ ചാണ്ടിക്ക് പരോക്ഷ വിമര്‍ശനമായി പറയുന്നു. എന്നാല്‍ കെ എം മാണിക്കും ബാബുവിനും എതിരായ അന്വേഷണ രീതിയോട് രമേശ് ചെന്നിത്തക്ക് വിയോജിപ്പില്ലായിരുന്നു.
അന്വേഷണത്തില്‍ രമേശ് ചെന്നിത്തല ഇടപെട്ടിരുന്നില്ല എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. നായനാര്‍ ഭരണകാലത്ത് മന്ത്രി ആയിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി കാണണം എന്ന് നേരത്തെ ആഗ്രഹിച്ചിട്ടുണ്ട്. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ക്രമവിരുദ്ധമായാണ് എന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. നാളെ മുഖ്യമന്ത്രി പിണറായി വിജയനാണ് ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നത്.